ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച(നാളെ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ
ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുളളതിനാലും ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതിനാലും, ചില പ്രദേശങ്ങളിൽ ഗതാഗതം പൂർണ്ണമായും
നിർത്തിവെയ്യേണ്ട സാഹചര്യമുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും, കാർത്തികപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്ന സ്കൂളിനുമാണ് അവധി. അന്നേ ദിവസം അംഗൻവാടികൾ തുറന്നു പ്രവർത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. കൂടാതെ മുൻകൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain in kerala, Kuttanad, Malappuram, Monsoon, Monsoon in Kerala, Monsoon Live, Rain havoc, Rain in kerala, കുട്ടനാട്, മൺസൂൺ, മഴ കേരളത്തിൽ