ALERT: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു; തീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ മാറി താമസിക്കണം

പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണം

news18
Updated: August 9, 2019, 12:49 PM IST
ALERT: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു; തീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ മാറി താമസിക്കണം
KUTYADI
  • News18
  • Last Updated: August 9, 2019, 12:49 PM IST
  • Share this:
കോഴിക്കോട്: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂര്‍, വേളം, കുറ്റ്യാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂര്‍, കുറ്റ്യാടി, തിരുവള്ളൂര്‍, പേരാമ്പ്ര, തുറയൂര്‍, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

Also Read: കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുരുകയാണ്. വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചിരുന്നു. മൂന്നുവീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. ലിസി, ബെന്നി, അതുല്‍, മേരിക്കുട്ടി എന്നിവരുടെ മൃതദേഹമാണ് വിലങ്ങാട് നിന്ന് കണ്ടെത്തിയത്.

ജില്ലയില്‍ കക്കയം ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

First published: August 9, 2019, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading