നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു മാസം ഒരേ പിപികിറ്റ് ധരിച്ച് പരിശോധന; കോവിഡ് രോഗികളുടെ രേഖകളുമില്ല; കൊച്ചിയിലെ ലാബ് കളക്ടര്‍ പൂട്ടിച്ചു

  ഒരു മാസം ഒരേ പിപികിറ്റ് ധരിച്ച് പരിശോധന; കോവിഡ് രോഗികളുടെ രേഖകളുമില്ല; കൊച്ചിയിലെ ലാബ് കളക്ടര്‍ പൂട്ടിച്ചു

  ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ലാബില്‍ പരിശോധന നടത്തി.

  News18

  News18

  • Share this:
  കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന ലാബ് പൂട്ടിച്ചു. ഇടപ്പള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന കൊച്ചി ഹെല്‍ത്ത് കെയര്‍ ഡയഗ്നോസ്റ്റിക് ലാബ് ആണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പൂട്ടിച്ചത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരം കേസെടുത്തു. ലാബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് നടത്തിയ രഹസ്യ പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

  ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ലാബില്‍ പരിശോധന നടത്തി. കോവിഡ് പരിശോധന നടത്തുന്നതിന് ഐ.സി.എം.ആര്‍ ലൈസന്‍സില്ലാതെയാണ് പരിശോധനകള്‍ നടത്തിയതെന്ന് കണ്ടെത്തി. വൃത്തിഹാനമായ സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. സാമ്പിളുകള്‍ ശേഖരിയ്ക്കുന്ന ടെക്‌നീഷ്യന്‍ ഒരേ പി.പി.കിറ്റ് ഉപയോഗിച്ചാണ് ഒരു മാസമായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

  പരിശോധിയ്ക്കാനെത്തുന്ന ആളുകളുടെ വിവരങ്ങളോ കോവിഡ് പരിശോധനാ ഫലങ്ങളോ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ലാബില്‍ ക്രമീകരിച്ചിരുന്നില്ല. ഒരു കമ്പ്യൂട്ടര്‍ ലാബില്‍ ഉണ്ടായിരുന്നുവെങ്കിലും വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റിയിരുന്നില്ല. വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളുണ്ടായിരുന്നില്ല. ലാബില്‍ ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരു മാസത്തിലധികമായി ഡോക്ടര്‍ സ്ഥലത്തെത്തിയിട്ടില്ല. ഒരു ടെക്‌നീഷ്യന്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.

  ഗുരുതരമായ ക്രമക്കേടകുളാണ് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലാബുകളുണ്ടോയെന്ന് കണ്ടെത്താനായി റെയ്ഡുകള്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
  Also Read-നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

  അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും, രാത്രി കാല കര്‍ഫ്യൂവും പിന്‍വലിച്ചു. ഇന്നലെ ചേര്‍ന്ന അവലോകന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ ഇനിയും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ ഇനിയും കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

  Also Read-Nipah| നിപ വരുമ്പോൾ പേടിക്കേണ്ടത് റമ്പൂട്ടാനേയോ വവ്വാലിനെയോ?

  കേരളത്തില്‍ ഇന്നലെ 25,772 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
  Published by:Naseeba TC
  First published:
  )}