• HOME
  • »
  • NEWS
  • »
  • kerala
  • »
  • മ​ല​യാ​റ്റൂ​ര്‍​ സ്ഫോ​ട​നം: മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കളക്ടർ ഉ​ത്ത​ര​വിട്ടു

മ​ല​യാ​റ്റൂ​ര്‍​ സ്ഫോ​ട​നം: മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കളക്ടർ ഉ​ത്ത​ര​വിട്ടു

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കും

malayattoor explosive

malayattoor explosive

  • Last Updated :
  • Share this:
    എ​റ​ണാ​കു​ളം: മ​ല​യാ​റ്റൂ​ര്‍ ഇ​ല്ലി​ത്തോ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ സ്ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കും.

    പാറമടയോട് ചേർന്നുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന വെടി മരുന്നിന് തീ പിടിച്ച് അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികൾ തീ ഉപയോഗിച്ചപ്പോൾ അതിൽ നിന്ന് പടർന്നതാവാം അപകടകാരണമെന്നാണ് സംശയം.
    You may also like:Covid 19| സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 മരണങ്ങളും [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
    ത​ഹ​സീ​ല്‍​ദാ​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സ്പ്ളോ​സീ​വ്സ് ആ​ക്റ്റ് വ​കു​പ്പ് 9 പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫോ​ര്‍​ട്ട് കൊ​ച്ചി സ​ബ് ക​ല​ക്ട​ര്‍ ഡോ.​ഹാ​രി​സ് റ​ഷീ​ദ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

    മലയാറ്റൂർ ഇല്ലിത്തോടുള്ള പാറമടയിൽ പുലർച്ചെ മൂന്നരയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ തമിഴ്നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസങ്ങൾക്ക് മുൻപ് ജോലിക്കായി നാട്ടിൽ നിന്നും മലയാറ്റൂരിൽ എത്തിയവരാണ് ഇവർ.
    Published by:user_49
    First published: