നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്വാറികൾക്ക് വഴിവിട്ട് അനുമതി; കോഴിക്കോട് മുൻകളക്ടർ യു വി ജോസിനെതിരെ ആരോപണം

  ക്വാറികൾക്ക് വഴിവിട്ട് അനുമതി; കോഴിക്കോട് മുൻകളക്ടർ യു വി ജോസിനെതിരെ ആരോപണം

  അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നത് ഡിസ്ട്രിക് എന്‍വയോമെന്‍റ് ഇംപാക്റ്റ് അസസ്‌മെന്‍റ് അതോറിറ്റി ആയിരുന്നു.

  UV Jose

  UV Jose

  • News18
  • Last Updated :
  • Share this:
   അശ്വിൻ വല്ലത്ത്

   കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ ആയിരിക്കെ യു വി ജോസ് ക്വാറികള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയെന്ന് ആരോപണം. മുക്കം കൊടിയത്തൂരില്‍ മിച്ച ഭൂമിയിലെ നാല് ക്വാറികൾക്ക് വഴിവിട്ട് അനുമതി നൽകയതിന്റ തെളിവുകളാണ് പുറത്ത് വന്നിരിക്കുകയാണ്. DFOയുടെ നിർദ്ദേശത്തെ തുടർന്ന് പരിസ്ഥിതി ആഘാത പഠന സമിതി അനുമതി നല്‍കേണ്ടെതില്ലെന്ന് തീരുമാനിച്ച ക്വാറികൾക്കാണ് സമിതി അധ്യക്ഷൻ കൂടിയായ കളക്ടർ അനുമതി നൽകിയത്.

   also read: BREAKING | പരാതിക്കാരി ഫോൺ റെക്കോഡ് ഹാജരാക്കി; വിനായകനെ അറസ്റ്റു ചെയ്തേക്കും

   അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നത് ഡിസ്ട്രിക് എന്‍വയോമെന്‍റ് ഇംപാക്റ്റ് അസസ്‌മെന്‍റ് അതോറിറ്റി ആയിരുന്നു. ജില്ലാ കളക്ടര്‍, ഡി എഫ് ഒ, ആര്‍ഡിഒ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

   മുക്കം കൊടിയത്തൂര്‍ വില്ലേജില്‍ ക്വാറി തുടങ്ങാന്‍ പാലക്കല്‍ ഗ്രാനൈറ്റ്സ്, മര്‍വ ഗ്രാനൈറ്റ്സ്, സി പി മുഹമ്മദ്, വി എം മുരളീധരന്‍ എന്നിവര്‍ 2017ല്‍ അപേക്ഷ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നതാണ് ഈ സ്ഥലമെന്ന ഡിഎഫ്ഒയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്വാറിക്ക് അനുമതി നല്‍കേണ്ടെന്ന് 2017 ആഗസ്ത് മൂന്നിന് ചേര്‍ന്ന സമിതി തീരുമാനിച്ചു. അങ്ങിനെ തന്നെ മിനുട്ട്സും എഴുതി.

   എന്നാല്‍ ഇതേ മിനുട്ട്സ് റഫറന്‍സാക്കി അന്നത്തെ കളക്ടര്‍ യു വി ജോസ് ക്വാറിക്ക് ലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം. ജില്ലാ കളക്ടറായിരുന്ന യു വി ജോസ് ക്വാറി മാഫിയയെ വഴി വിട്ട് സഹായിക്കുകയായിരുന്നെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.

   വിവാദമായ ചെങ്ങോട് മലയില്‍ വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണ് ഖനനാനുമതി നല്‍കിയതെന്ന് ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. അതേസമയം യു വി ജോസ് കളക്ടറായിരുന്ന കാലത്ത് നല്‍കിയ ക്വാറി അനുമതികളെല്ലാം പുനപരിശോധിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍.
   First published:
   )}