തിരുവനന്തപുരം: വനിതാമതിലില്‍ ടെക്കികളെയും പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് തിരുവനന്തപുരം കളക്ടര്‍ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നല്കി. വനിത മതിലിൽ വനിത ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നതാണ് കത്തിലെ ഉള്ളടക്കം.
ജനുവരി ഒന്നിന് കേരള സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിൽ പരിപാടിയിൽ എല്ലാ വനിത ജീവനക്കാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ജീവനക്കാർ വനിതമതിൽ പരിപാടിയുടെ വെബ് പോർട്ടലിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
വനിത മതിലിൽ എല്ലാ വനിത ജീവനക്കാരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കൊളേജ് പ്രിൻസിപ്പലും സർക്കുലർ പുറത്തുവിട്ടിട്ടുണ്ട്. അധ്യാപകരും, വിദ്യാർത്ഥികളും, മറ്റ് ജീവനക്കാരും പങ്കെടുക്കാനാണ് സർക്കുലറിൽ നിർദ്ദേശം.
സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.