പത്തനംതിട്ട: മാളികപ്പുറത്തെ പൊട്ടിത്തെറിയിൽ തീപിടിത്തമുണ്ടായത് കതിന പൊട്ടിത്തെറിച്ചല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കതിന പൊട്ടിത്തെറിച്ച അല്ല തീപിടുത്തമാണ് ഉണ്ടായത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടു ദിവസത്തിനകം വീണ്ടും വിശദമായി പരിശോധന നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തന സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാറിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.
Also Read- ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് അടുത്ത് കതിന പൊട്ടി മൂന്നു പേർക്ക് പരിക്ക്
പരിക്കേറ്റ മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ജയകുമാർ എന്നയാളുടെ നില അതീവ ഗുരുതരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.