അഞ്ജനയ്ക്കിത് അഭിമാന പോരാട്ടം; പാലക്കാട് അയിലൂരിൽ കന്നിയങ്കം കുറിച്ച് കോളേജ് വിദ്യാർത്ഥിനി

ഐഎച്ച്ആർഡി കോളേജിൽ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അഞ്ജന

News18 Malayalam
Updated: November 22, 2020, 8:05 PM IST
അഞ്ജനയ്ക്കിത് അഭിമാന പോരാട്ടം; പാലക്കാട് അയിലൂരിൽ കന്നിയങ്കം കുറിച്ച് കോളേജ് വിദ്യാർത്ഥിനി
അഞ്ജന
  • Share this:
അയിലൂർ ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഞ്ജനയാണ് അയിലൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്.

കോളേജ് വിദ്യാർത്ഥിനിയായ അഞ്ജനയ്ക്കിത് അഭിമാന പോരാട്ടമാണ്. അയിലൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ കഴിഞ്ഞ തവണ UDF ജയിച്ചതാണ്. ഇത്തവണ അത് നിലനിർത്തുക എന്നതാണ് അഞ്ജനയുടെ ദൗത്യം. അയിലൂർ ഐഎച്ച്ആർഡി കോളേജിൽ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ഇവർ.

Also Read അമ്മക്കടുവ ചത്തു; കരച്ചില്‍ നിര്‍ത്താതെ മൂന്നാഴ്ച്ച പ്രായമുള്ള കടുവ കുഞ്ഞുങ്ങള്‍

കോളേജിലെ വൈസ് ചെയർപേഴ്സൻ കൂടിയാണ് അഞ്ജന. എന്നാൽ കോളേജ് തിരഞ്ഞെടുപ്പ് പോലെ അത്ര എളുപ്പമല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പോരാട്ടമെന്ന് അഞ്ജനയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ വാർഡിലെ മുഴുവൻ പേരെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് അഞ്ജന.

കഴിഞ്ഞ തവണ 260 വോട്ടിന് UDF ജയിച്ച വാർഡാണെങ്കിലും ശക്തമായ മത്സരമാണ് ഇവിടെയുള്ളത്. എന്നാൽ മികച്ച പിന്തുണയാണ് വോട്ടർമാരിൽ നിന്ന് ലഭിയ്ക്കുന്നതെന്നും തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് അഞ്ജന പറയുന്നു.
Published by: user_49
First published: November 22, 2020, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading