• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ചത് മുറിവിന്‍റെ ആഴം കാരണം'; വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് ഡിഎംഒ

'പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ചത് മുറിവിന്‍റെ ആഴം കാരണം'; വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് ഡിഎംഒ

വാക്സിന്‍റെ ഗുണനിലവാരത്തിലോ വാക്സിൻ എടുത്തതിലോ പോരായ്മ ഉണ്ടായിട്ടില്ല. കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു

  • Last Updated :
  • Share this:
    പാലക്കാട്: പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ. മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്ന് ഡിഎംഒ പറഞ്ഞു. വാക്സിൻ നൽകിയതിൽ അപാകതയില്ലെന്നും അവർ വ്യക്തമാക്കി. വാക്സിന്‍റെ ഗുണനിലവാരത്തിലോ വാക്സിൻ എടുത്തതിലോ പോരായ്മ ഉണ്ടായിട്ടില്ല. കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.

    പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. അതിനുശേഷവും കോളേജിൽ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെയാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ ശ്രീലക്ഷ്മി ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. വാക്സിൻ എടുത്തിട്ടും മരണം സംഭവിച്ചതോടെയാണ് വിശദീകരണവുമായി ഡിഎംഒ രംഗത്തെത്തിയത്.

    രണ്ട് ദിവസം മുന്‍പാണ് ചില ലക്ഷണങ്ങള്‍ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

    Also Read-Accident | കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

    ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി.

    പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അപൂര്‍വ്വമായി ചില ആളുകളില്‍ വാക്‌സീന്‍ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

    പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

    പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
    Published by:Anuraj GR
    First published: