• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മീൻ കച്ചവടം ജീവിക്കാൻ വേണ്ടി; ഏഴാം ക്ലാസ് മുതൽ ദുരിതജീവിതം'

News18 Malayalam
Updated: July 26, 2018, 3:03 PM IST
'മീൻ കച്ചവടം ജീവിക്കാൻ വേണ്ടി; ഏഴാം ക്ലാസ് മുതൽ ദുരിതജീവിതം'
News18 Malayalam
Updated: July 26, 2018, 3:03 PM IST
കൊച്ചി: സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഹനാന്‍. ജീവിക്കാൻ വേണ്ടിയാണ് മീന്‍ വില്‍പന നടത്തിയതെന്നും ഹനാൻ പ്രതികരിച്ചു. കോളജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകൾ നടക്കുന്ന സാഹചര്യത്തിലാണ് ഹനാൻ പ്രതികരണവുമായി രംഗത്ത് വന്നത്.

' അറിയാത്ത കാര്യത്തിനാണ് എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കള്ളിയെന്നും മറ്റും വിളിച്ച് നിരവധി പേര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പാവം പെണ്‍കുട്ടിയാണ് ഞാന്‍. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് എന്റെ കഷ്ടപ്പാടും ദുരിതങ്ങളും. ജീവിക്കാനും പഠിക്കാനും വേണ്ടി നിരവധി ജോലികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മീന്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്'- ഹനാന്‍ പറഞ്ഞു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഈവന്റ് മാനേജ്‌മെന്റില്‍ ഫ്‌ളവര്‍ ഗേളായും പല സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലില്‍ ചില സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹനാനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോഴും ഡോക്യുമെന്ററികളിലും മറ്റും അഭിനയിക്കുമ്പോഴുമെല്ലാം താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവയെന്ന് ഹനാന്‍ പറയുന്നു.

കളമശ്ശേരിയിലാണ് ആദ്യം മത്സ്യവില്‍പന നടത്തിയിരുന്നത്. അവിടെ പലരും സഹായിച്ചിരുന്നു. പിന്നീട് അവിടെ മറ്റുചിലരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് തമ്മനത്ത് മത്സ്യവില്‍പനയ്‌ക്കെത്തിയത്. തമ്മനത്തെ കച്ചവടക്കാര്‍ പലരും അതിന് പിന്തുണ നല്‍കുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളേ അവിടെ മത്സ്യവില്‍പന നടത്തിയുള്ളൂ. ആരും ഇല്ലാതായപ്പോഴും വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന ജോലികളാണിത്. സോഷ്യല്‍ മീഡിയയിലൂടെ അക്രമിച്ച് തന്റെ ജീവിതം നശിപ്പിക്കരുതെന്നും ഹനാന്‍ അഭ്യര്‍ത്ഥിച്ചു.



മുന്‍പ് കലാഭവന്‍ മണിയുടെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഈ പരിചയം മൂലമാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായെല്ലാം അവസരം ലഭിക്കുന്നത്. അല്‍ അസര്‍ കോളജില്‍ ഹനാന്‍ പഠിക്കാനെത്തുന്നതും കലാഭവന്‍ മണിയുടെ നിര്‍ദേശപ്രകാരമാണ്. കലാഭവന്‍ മണിയുടെ സഹായം ഉള്ളപ്പോള്‍ തനിക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. തനിക്ക് സിനിമയില്‍ മറ്റാരെയും പരിചയമില്ല. കോളജില്‍ പോകേണ്ടതിനാല്‍ പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ആങ്കര്‍ ആയുമെല്ലാം പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അതിനാലാണ് പഠനത്തിനൊപ്പം പ്രതിദിന വരുമാനം എന്ന നിലയില്‍ മീന്‍ കച്ചവടം നടത്താന്‍ തയാറായതെന്നും പെണ്‍കുട്ടി പറയുന്നു.

'പാവങ്ങളെ സഹായിച്ചില്ലെങ്കിലും കഞ്ഞിയിൽ പാറ്റയിടരുത്'
Loading...

ഹനാനെ പോലെയുള്ള പാവങ്ങളെ സഹായിച്ചില്ലെങ്കിലും അവരുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് അൽ അസർ കോളജ് ഡയറക്ടർ ഡോ. പൈജാസ് മൂസ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മൂന്നു വര്‍ഷത്തോളമായി കോളജില്‍ പഠിക്കുന്ന ഹനാനെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്ന് ഡയറക്ടറും അധ്യാപകരും അടക്കമുള്ളവര്‍ പറയുന്നു. ജീവിക്കാനായി പെണ്‍കുട്ടി നിരവധി ജോലികള്‍ ചെയ്തിരുന്നതായും ഫീസടയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നതായും നേിരിട്ട് അറിയാം. അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അധ്യാപകര്‍ അടക്കമുള്ളവരാണ് ഹനാന് സഹായം നല്‍കിയിരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

 
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...