• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 കുട്ടികൾ ചികിത്സ തേടി

ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 കുട്ടികൾ ചികിത്സ തേടി

വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    പത്തനംതിട്ട: ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി വിദ്യാർത്ഥികൾ. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ മുപ്പത് വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

    വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി.

    പൊതുവഴിയിൽ കാറിലിരുന്ന് മദ്യപാനവും ബഹളവും; പത്തനംതിട്ട സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റില്‍

    Also Read- കൽപ്പറ്റയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

    പൊതു വഴിയിൽ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന്സി പി എം മുനിസിപ്പൽ കൗൺസിലറും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ. പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ വി ആർ ജോൺസണും എസ്എഫ്ഐ നേതാവ് ശരത് ശശിധരനുമാണ് അറസ്റ്റിലായത്. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു മദ്യപാനം.

    ആറംഘ സംഘത്തോടൊപ്പം വഴിയിൽ കാർ നിർത്തിയായിരുന്നു മദ്യപാനം. ഇവരോടൊപ്പമുണ്ടായിരുന്ന സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. പരസ്യ മദ്യപാനം ചോദ്യം ചെയ്ത നാട്ടുാകരുമായി ഇവർ വഴക്കുണ്ടാക്കുകയും ചെയ്തു.

    Published by:Naseeba TC
    First published: