• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | കോളേജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

Drowned | കോളേജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

  • Last Updated :
  • Share this:
    മലപ്പുറം: ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു(Drowned). നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കില്‍പ്പെടുന്നത്.

    മുഹമ്മദ് നജീബിനൊപ്പം പിതാവും ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇവരെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവര്‍ രക്ഷപ്പെടുത്തി. നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

    ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

    Also Read-Prof. M Y Yohannan Passed Away | സുവിശേഷകന്‍ പ്രൊഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു

    അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം എത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു

    കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂര്‍ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകള്‍ ഡാരസ് മരിയ(16)യാണു മരിച്ചത്.

    ഡാരസിനോടൊപ്പം കയത്തില്‍ വീണ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പില്‍ നിഷാദിന്റെ മകന്‍ റയാന്‍ (5) അപകടനില തരണം ചെയ്തു. കണ്ണാറ ഒരപ്പന്‍കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടം നടന്നത്.

    കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കയത്തില്‍ നിന്നു കുട്ടികളെ കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല.

    തൃശൂര്‍ നിര്‍മ്മലമാതാ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡാരസ്. ഡാരസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണു റയാന്‍. ഡാരസിന്റെ അച്ഛന്‍ ഷൈജു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റാണ്. അമ്മ: ഗ്രീന്‍സ് (പാലക്കാട് ജില്ലാ ആശുപത്രി ലാബ് ടെക്‌നീഷ്യന്‍). സഹോദരന്‍ ഡെനീസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
    Published by:Jayesh Krishnan
    First published: