നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശനിയാഴ്ച പ്രവൃത്തി ദിവസം; കോളേജ് അധ്യാപകർ അവധിയെടുത്ത് പ്രതിഷേധിക്കുന്നു

  ശനിയാഴ്ച പ്രവൃത്തി ദിവസം; കോളേജ് അധ്യാപകർ അവധിയെടുത്ത് പ്രതിഷേധിക്കുന്നു

  കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും കോളജ് അധ്യാപക ഐക്യസംഘടനയും പങ്കെടുത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: പുതുവർഷത്തിൽ കൂട്ട അവധിയെടുത്ത് കോളേജ് അധ്യാപകരുടെ പ്രതിഷേധം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി പിൻവലിക്കുക, പിജി വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ഏഴാം ശമ്പളപരിഷ്കരണം നടപ്പാക്കുക, കച്ചവട കോഴ്സുകൾക്കു കളമൊരുക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

   You may also like:അവസാന അടവ്; കശാപ്പിനെത്തിച്ച പോത്ത് ഇടഞ്ഞപ്പോൾ വരുതിയിലാക്കിയത് എരുമയെ എത്തിച്ച്

   കോളജുകളുടെ പ്രവർത്തനത്തെയോ വിദ്യാർഥികളെയോ ബാധിക്കാതെ ഓൺലൈൻ ക്ലാസ് എടുത്തും പരീക്ഷാജോലിയുള്ളവർ അതു നിർവഹിച്ചുമാണു സമരത്തിൽ പങ്കെടുത്തത്. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും കോളജ് അധ്യാപക ഐക്യസംഘടനയും പങ്കെടുത്തു.

   ഏഴാം ശമ്പള പരിഷ്കരണം 2016ൽ നടപ്പാക്കേണ്ടതായിരുന്നെന്ന് സംഘടനകൾ പറയുന്നു. മുഴുവൻ സർക്കാർ ജീവനക്കാരും പുതിയ നിരക്കിൽ ശമ്പളം വാങ്ങുമ്പോൾ കോളജ് അധ്യാപകർ മാത്രം 2006 ലെ നിരക്കനുസരിച്ച് ഓഫിസ് അസിസ്റ്റന്റിനെക്കാൾ താഴെയുള്ള സ്കെയിലിലാണ് ശമ്പളം വാങ്ങുന്നതെന്നാണ് അധ്യാപകർ പറയുന്നത്.
   Published by:Naseeba TC
   First published:
   )}