കോളജ് യൂണിയൻ ചെയർമാൻമാർ ലണ്ടനിലേക്ക്; ചിലവ് ഒരു കോടിയിലധികം

സാമ്പത്തിക പ്രതിസന്ധിയും, പ്രതിപക്ഷ എതിർപ്പും മറികടന്നാണ് സംഘത്തിന് സർക്കാർ യാത്രാ അനുമതി നൽകുന്നത്

News18 Malayalam | news18-malayalam
Updated: February 18, 2020, 7:17 PM IST
കോളജ് യൂണിയൻ ചെയർമാൻമാർ ലണ്ടനിലേക്ക്; ചിലവ് ഒരു കോടിയിലധികം
സെക്രട്ടേറിയറ്റ്
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശ യാത്രക്ക് അനുമതിയായി. സാമ്പത്തിക പ്രതിസന്ധിയും, പ്രതിപക്ഷ എതിർപ്പും മറികടന്നാണ് സർക്കാരിന്റെ അനുമതി. കോളിജിയേറ്റ് എഡ്യൂക്കേഷൻ വകുപ്പിന്റെ ഫ്ലെയർ പദ്ധതി പ്രകാരം ഒരു കോടിയിലധികം ചെലവിട്ടാണ് സംഘത്തിന്‍റെ ബ്രിട്ടൻ യാത്ര. യു.കെയിലെ കാർഡിഫ് സർവകലാശാലയിലേയ്ക്ക് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട 59 സർക്കാർ കോളേജുകളിലെ ചെയർമാൻമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

30 പേരടങ്ങുന്ന ആദ്യ സംഘം മാർച്ച് രണ്ടിന് ബ്രിട്ടനിലെത്തി ആറിന് തിരികെയെത്തും. 29 പേരടങ്ങുന്ന അടുത്ത സംഘം മാർച്ച് 23ന്  തിരിച്ച് 27ന് മടങ്ങിയെത്തും. എം.ജി, കണ്ണൂർ, കുസാറ്റ്, മലയാളം സർവകലാശാല, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളും സംഘത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിന്റെ നേതൃത്വത്തിലാണ് യാത്ര. കോളേജ് എഡ്യൂക്കേഷൻ അഡിഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരും സംഘത്തിലുണ്ടാകും. അതേ സമയം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ പട്ടികയിലുൾപ്പെട്ടിട്ടില്ല.

വിദേശയാത്ര നടത്തുന്ന ചെയർമാൻമാരിൽ  ഭൂരിഭാഗവും എസ്.എഫ്. ഐക്കാരാണ്. കടുത്ത പ്രതിസന്ധിയ്ക്കിടെയുള്ള കോളേജ് ചെയർമാൻമാരുടെ ബ്രിട്ടൻ യാത്ര  അമിത ധൂർത്താണെന്ന പ്രതിപക്ഷം വിമർശിച്ചിരുന്നു.
First published: February 18, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading