കൊച്ചി: പൂത്തോട്ട എസ്എൻ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യു പ്രവർത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് മൂന്നാം സെമസ്റ്റർ വിദ്യാർഥിനി പ്രവീണയാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയും കെഎസ്യുവും തുല്യ സീറ്റുകൾ നേടിയതിന് പിന്നാലെ പ്രവീണയെ തട്ടിക്കൊണ്ടുപോയത്.
ഇന്നലെ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധിയായി പ്രവീണ വിജയിച്ചിരുന്നു. ഉച്ചതിരിഞ്ഞ് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കുന്നതിനായി പ്രവീണയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.
പ്രവീണയുടെ സുഹൃത്തിന് അസുഖം എന്ന് പറഞ്ഞ് കോളേജിൽ നിന്നും വിളിച്ചിറക്കിയശേഷം ഒന്നരമണിക്കൂറോളം വിവിധങ്ങളായി വാഹനത്തിൽ കറക്കുകയായിരുന്നു എന്നാണ് പരാതി. യൂണിയൻ പിടിയ്ക്കാനാണ് കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.
എസ്എഫ്ഐ പ്രവർത്തകരായ രാജേശ്വരി, സിദ്ധാർത്ഥ്, അമൽദേവ്, ഗോപിക എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. കോളേജ് തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകൾ വീതമാണ് എസ്എഫ്ഐയും കെഎസ്യുവും ജയിച്ചത്. തുടർന്നാണ് വിദ്യാർത്ഥിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.