• HOME
  • »
  • NEWS
  • »
  • kerala
  • »
  • വമ്പൻ ചെരുപ്പ് ഫാക്ടറി കേരളത്തിലെന്ന് വിശ്വാസം വരില്ലെന്ന് മന്ത്രി രാജീവ്; മുതലാളി സിപിഎമ്മിന്റെ മുൻ MLA അല്ലേയെന്ന് സോഷ്യൽ മീഡിയ

വമ്പൻ ചെരുപ്പ് ഫാക്ടറി കേരളത്തിലെന്ന് വിശ്വാസം വരില്ലെന്ന് മന്ത്രി രാജീവ്; മുതലാളി സിപിഎമ്മിന്റെ മുൻ MLA അല്ലേയെന്ന് സോഷ്യൽ മീഡിയ

'നമ്മൾ ദിവസേനെ മുറ്റമടിക്കുന്ന ചൂലും കേരളത്തിൽ തന്നെയാണ് ഉണ്ടാക്കുന്നത്' എന്ന് മന്ത്രിയുടെ പോസ്റ്റിന് കമന്‍റ്

  • Share this:

    കേരളത്തിലെ പുതിയ സംരംഭങ്ങളെപ്പറ്റിയുള്ള ചർച്ചകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത്. ഇപ്പോഴിതാ വ്യവസായ മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. വികെസി ചെരുപ്പ് ഫാക്ടറിയെപ്പറ്റിയുള്ള കുറിപ്പായിരുന്നു മന്ത്രി പങ്കുവെച്ചിരുന്നത്.

    വികെസി ചെരുപ്പുകൾ നിർമ്മിക്കുന്നത് കേരളത്തിലാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസം വരികയില്ലെന്നും അത്രമേൽ കേരളം വ്യവസായങ്ങൾ വളരാത്ത നാടാണെന്ന പൊതുബോധം മാധ്യമങ്ങൾ സൃഷ്ടിച്ചെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യവസായത്തിൽ കേരളം കൊച്ചുകേരളമല്ലെന്ന ഹാഷ്ടാഗോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

    Also Read-സംശയമില്ല; 10 മാസംകൊണ്ട്‌ പൂർത്തിയായത്‌ ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങൾ; കണക്കുമായി മുഖ്യമന്ത്രി

    എന്നാൽ വികെസിയുടെ ഫാക്ടറി 24 സംസ്ഥാനങ്ങളിലും ശ്രീലങ്ക, സുഡാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ റെജിമോൻ കുട്ടപ്പൻ മന്ത്രിയുടെ പോസ്റ്റിൽ കമന്റുമായെത്തി. കൂടാതെ നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിനെതിരെ കമന്റുകൾ രേഖപ്പെടുത്തിയത്. ‘തമിഴ് നാട്ടിലെ വ്യവസായ മന്ത്രി BMW വിനെക്കുറിച്ചു പറയുമ്പോൾ നമ്മുടെ മന്ത്രി ചെരുപ്പു കമ്പനിയെക്കുറിച്ച് ഊറ്റം ക്കൊള്ളുന്നു’ ഒരാൾ കമന്റ് ചെയ്യുന്നു.

    ‘ഇന്ത്യയിലെ മറ്റൊരു സംസ്ഥാന വ്യവസായമന്ത്രിക്കും ഇതുപോലെ Post ഇട്ട് സ്വന്തം സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷത്തെ വെളുപ്പിക്കേണ്ട ഗതികേട് ഇല്ലാ എന്നതാണ് അവരുമായി ഉള്ള പ്രധാന വ്യത്യാസം’ എന്നും ‘കാരണം വേറൊന്നുമല്ല V. K. C. Mammed Koya എന്ന കോടീശ്വരൻ ആയ മുതലാളി സിപിഎം എംഎൽഎ ആണ് അവിടെ കൊടിയും തൂക്കി പോകാൻ ഒരു മാക്രിയും മുതിരില്ല അഥവാ പോയാൽ അവന്റെ കാര്യം അന്നതേക്ക് തീരും’ കമന്റുകള്‍ മന്ത്രിയുടെ പോസ്റ്റിന് താഴെ എത്തുന്നു.

    ‘നമ്മൾ ദിവസേനെ മുറ്റമടിക്കുന്ന ചൂലും കേരളത്തിൽ തന്നെയാണ് ഉണ്ടാക്കുന്നത്’ എന്ന് ഒരാള്‍ മന്ത്രിയോട് പറഞ്ഞു. CPM നേതാക്കൾക്കും അവരുടെ മൂടു താങ്ങി കൾക്കും മാത്രമേ കേരളത്തിൽ വ്യവസായം തുടങ്ങുവാൻ സാധിയ്ക്കൂ, എന്നതിന്റെ ഉദാഹരണം മാത്രമാണ് VK C എന്നും കമന്റുകളെത്തുന്നുണ്ട്.

    Published by:Jayesh Krishnan
    First published: