നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓർത്തഡോക്സ്-യാക്കോബായ തർക്കം: പരിഹരിക്കാൻ പള്ളികളിൽ ഹിതപരിശോധന വേണമെന്ന് നിയമപരിഷ്കരണ കമ്മീഷൻ

  ഓർത്തഡോക്സ്-യാക്കോബായ തർക്കം: പരിഹരിക്കാൻ പള്ളികളിൽ ഹിതപരിശോധന വേണമെന്ന് നിയമപരിഷ്കരണ കമ്മീഷൻ

  തർക്കമുള്ള പള്ളികളിൽ ആർക്ക് ആണോ ഭൂരിപക്ഷം ഉള്ളത് അവർക്ക് അധികാരം നൽകണമെന്ന നിർണായക ശുപാർശ.

  ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്

  ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്

  • Share this:
  കോട്ടയം: ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കത്തിൽ(Orthodox-Jacobite dispute) നിർണ്ണായക നീക്കമാണ് നിയമ പരിഷ്കരണ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി (Supreme court)മുൻ ജഡ്ജി ആയ ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. തർക്കമുള്ള പള്ളികളിൽ ആർക്ക് ആണോ ഭൂരിപക്ഷം ഉള്ളത് അവർക്ക് അധികാരം നൽകണമെന്ന നിർണായക ശുപാർശയാണ് നിയമ പരിഷ്കരണ കമ്മീഷൻ നടത്തിയിരിക്കുന്നത്. നിയമ മന്ത്രി കൂടിയായ പി രാജീവിന് ഇതുസംബന്ധിച്ച ശുപാർശ നൽകിയതായി ജസ്റ്റിസ് കെ ടി തോമസ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

  തർക്കമുള്ള ഇടങ്ങളിൽ പ്രശ്നം പരിഹരിക്കുന്നതിന് ഇത് പരിഹരിക്കാൻ ഗുണമാകും ശുപാർശ എന്ന് ജസ്റ്റിസ് കെ ടി തോമസ് പറയുന്നു. ഹിതപരിശോധനയിൽ പരാജയപ്പെടുന്ന വിഭാഗത്തെ മറ്റ് പള്ളിയിലേക്ക് മാറണം  എന്നും കമ്മീഷൻ നൽകിയ ശുപാർശയിൽ പറയുന്നു.  കമ്മീഷൻ ശുപാർശ നിയമം ആക്കിയാൽ സുപ്രീംകോടതി വിധി മറികടക്കാൻ ആകും എന്നും ജസ്റ്റിസ് കെ ടി തോമസ് ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധിയിൽ തന്നെ ഇതിനെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാമെന്ന്  പറയുന്നുണ്ടെന്നും കെ ടി തോമസ് വ്യക്തമാക്കി.

  സുപ്രീംകോടതി വിധിക്ക് നിരവധി പോരായ്മകളുണ്ട് എന്നും ജസ്റ്റിസ് കെ ടി തോമസ് വിമർശിച്ചു.  ഒരു കോടതി വിധികളും പൂർണമല്ലെന്നും കെ ടി തോമസ് ചോദിക്കുന്നു. സുപ്രീംകോടതി വിധിയിലൂടെ നിരവധിപേർക്ക് പള്ളി നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായതെന്നും കെ ടി തോമസ് ചൂണ്ടിക്കാട്ടി. ശുപാർശ നടപ്പാക്കേണ്ട എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ് എന്നും കെ ടി തോമസ് പറയുന്നു. വിഷയം പരിഹരിക്കാനുള്ള അവസരമാണ് ഇതൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  Also Read-Private Bus Strike | മിനിമം ചാര്‍ജ് കൂട്ടണം; നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

  നേരത്തെ യാക്കോബായ സഭ തന്നെ ഹിതപരിശോധന വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഹിതപരിശോധന എന്ന ആശയത്തോട് യോജിക്കാൻ ഓർത്തഡോസ് സഭ തയ്യാറല്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് അഭിപ്രായമാണ് ഓർത്തഡോക്സ് സഭ ആവർത്തിക്കുന്നത്. 1934 ഭരണഘടന അംഗീകരിക്കുകയാണ് വേണ്ടത് എന്നും ഓർത്തഡോക്സ് സഭ നിലപാട് വ്യക്തമാക്കുന്നു.
  Also Read-IT Sector| ഐടി മേഖലയിൽ പബ്ബുകൾ വരുന്നു; പബുകൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി

  സർക്കാർ വിഷയത്തിൽ നിയമ നിർമാണത്തിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം ഇരു വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയിരിക്കും സമവായത്തിലൂടെ നിയമനിർമാണം നടത്താനുള്ള ശ്രമം ഉണ്ടാക്കുക. എന്നാൽ ഓർത്തഡോക്സ് സഭ ഇതിനെ അനുകൂലിക്കാൻ സാധ്യതയില്ല. അതോടെ പള്ളിത്തർക്കത്തിൽ വീണ്ടും പ്രശ്നങ്ങൾ തുടരാനാണ് സാധ്യത.

  എന്നാൽ നിയമം ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭയ്ക്ക് എതിരായ നിലപാടുകൾ സ്വീകരിക്കുക എന്നതാകും സർക്കാരിന് മുന്നിൽ ഉള്ള ഏക വഴി. കോടതി വിധി നടപ്പാക്കുകാൻ അതുപോലുള്ള സമ്മർദങ്ങൾ ഇതോടെ ഒഴിവാക്കാനാകും എന്നും സർക്കാർ കരുതുന്നു. അതേസമയം രാഷ്ട്രീയമായി ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഓർത്തഡോക്സ് സഭ ഉയർത്തിയേക്കും.
  Published by:Naseeba TC
  First published:
  )}