കൊല്ലം: കൊല്ലത്ത്(Kollam) നടുറോഡില്‍ കൂട്ടത്തല്ല്. ഓവര്‍ടേക്കിംഗിനെ(Overtake) ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പുത്തൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു മര്‍ദനം.
കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുഗുണന്റെ ഭാര്യ പ്രിയ, മകന് അമല്‍ പരിക്കേറ്റു. മകന് അലിനെ ബൈക്കിലെത്തിയ യുവാക്കള്‍ തര്‍ക്കത്തിനൊടുവില്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
എസ്ഐ സുഗണനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഭാര്യയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവര്‍ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമലിന് തലയില്‍ പരിക്കേറ്റ് ഏഴു സ്റ്റിച്ചുണ്ട്.
Shocking| മദ്യലഹരിയിൽ വൃദ്ധമാതാവിന് മകന്റെ ക്രൂര മർദനം; വരാന്തയിലേക്ക് എടുത്തെറിഞ്ഞു; വീഡിയോ പുറത്ത്
കൊല്ലം: പണം ആവശ്യപ്പെട്ട് 84 വയസുകാരിയായ വയോധികയ്ക്ക് മകന്റെ ക്രൂരമര്‍ദനം. കൊല്ലം തെക്കും ഭാഗത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മാതാവ് ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മകന് ഓമനക്കുട്ടനെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ക്രൂരമായ മര്‍ദനം നടന്നത്.
അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരനേയും ഇയാള്‍ മര്‍ദിച്ചു. മര്‍ദനത്തിനിടെ വസ്ത്രങ്ങളടക്കം അഴിഞ്ഞ് പോയിട്ടും ഓമനക്കുട്ടന് മര്‍ദനം നിര്‍ത്തിയില്ല. മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും ചെയ്തു. മുതുകിനും തലയ്ക്കും കൈകൊണ്ട് മര്‍ദിച്ച ശേഷം വടി പോലുള്ള എന്തോ ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാർഡ് മെംബറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.