HOME » NEWS » Kerala » COMMUNAL CONTENTS IN KM SHAJI NOTICE

'മുസ്ലീങ്ങൾക്കുവേണ്ടി അഞ്ചുനേരം നമസ്ക്കരിച്ച് പ്രാർഥിക്കുന്ന കെ മുഹമ്മദ് ഷാജിക്ക് വോട്ട് ചെയ്യുക'

News18 Malayalam
Updated: November 9, 2018, 1:45 PM IST
'മുസ്ലീങ്ങൾക്കുവേണ്ടി അഞ്ചുനേരം നമസ്ക്കരിച്ച് പ്രാർഥിക്കുന്ന കെ മുഹമ്മദ് ഷാജിക്ക് വോട്ട് ചെയ്യുക'
News18
  • Share this:
കൊച്ചി: 'അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക'- കെ.എം ഷാജിയെ അയോഗ്യനാക്കിയ കോടതിവിധിക്ക് കാരണമായ ലഘുലേഖയിലെ വരികളാണിത്. ഇസ്ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ലഘുലേഖകൾ പ്രചരിപ്പിച്ചെന്നായിരുന്നു അഴീക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായിരുന്നു എം.വി നികേഷ് കുമാറിന്‍റെ ഹർജി. വർഗീയ വിദ്വേഷം പരത്തുന്നതായിരുന്നു ലഘുലേഖയിലെ ഉള്ളടക്കമെന്നും നികേഷ് ആരോപിച്ചിരുന്നു.

ലഘുലേഖയുടെ പൂർണരൂപം

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനീങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക.



'സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്'.

അമുസ്ലിങ്ങള്‍ ഒരിക്കലും സ്വർഗത്തിലേക്കുള്ള പാലം കടക്കില്ല. മുസ്ലിങ്ങള്‍ക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ലഘുലേഖ ആവശ്യപ്പെടുന്നു. കെ.എം ഷാജി എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും 'കെ. മുഹമ്മദ് ഷാജി' എന്ന് പ്രത്യേകം പോസ്റ്ററില്‍ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ(സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കാന്‍ എല്ലാ മുഹ്മിനുകളും പ്രാര്‍ത്ഥിക്കുക എന്നും ലഘുലേഖയിലുണ്ട്. പ്രസിഡന്റ് ഓഫ് ഓവര്‍സീസ്, കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
First published: November 9, 2018, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading