തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജാതിയും മതവും പറഞ്ഞ് സമുദായ സംഘടനകൾ തെരഞ്ഞെടുപ്പ് രംഗം കലാപഭൂമിയാക്കരുത്. ലക്ഷ്മണരേഖ കടക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍.എസ്.എസ് മുന്‍ നിലപാട് മാറ്റി ശരിദൂരമാക്കിയത് എന്തിനെന്നും കമ്മിഷൻ ചോദിച്ചു. എന്‍.എസ്.എസ് നിലപാടിൽ സ്വമേധയാ നടപടിയെടുക്കില്ല. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. ജാതിമത സംഘടനകള്‍ പരിധി തിരിച്ചറിഞ്ഞു വേണം തെരഞ്ഞെടുപ്പില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ എന്‍.എസ്.എസിനെതിരെ സമസ്ത നായര്‍ സമാജം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വട്ടിയൂര്‍ക്കാവില്‍ പരസ്യമായി യുഡിഎഫിന് വോട്ടുപിടിച്ചതും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് പരാതി.
എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.