നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആരാധനാലയങ്ങളെ മദ്യഷാപ്പുമായി താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കല്‍: ഐഎന്‍എല്‍

    ആരാധനാലയങ്ങളെ മദ്യഷാപ്പുമായി താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കല്‍: ഐഎന്‍എല്‍

    പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ മതവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന ദുഷ്പ്രചാരണം തീര്‍ത്തും ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കി

    News18 Malayalam

    News18 Malayalam

    • Share this:
      കോഴിക്കോട്: ആരാധനാലയങ്ങള്‍ മദ്യഷാപ്പുമായി താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കലാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ സമയമായിട്ടില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിലക്ക് തുടരുമ്പോള്‍, ബിവറേജസ് കോര്‍പ്പറേഷെന്റ ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ ക്യൂ നീളുകയാണെന്നും പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ മതവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന ദുഷ്പ്രചാരണം തീര്‍ത്തും ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.

      ദേവാലയങ്ങള്‍ പൂട്ടിയിടുന്നത് കോവിഡ് വ്യാപനം തടയുക എന്ന ഏക ലക്ഷ്യത്തോടെയാണ്. മക്കയിലെയും വത്തിക്കാനിലെയും ആരാധനാലയങ്ങള്‍ വരെ പൂര്‍ണമായും പൂട്ടിയിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇക്കൊല്ലവും ഹജ്ജ് പ്രതീകാത്മകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

      Also Read-ഒറ്റ-ഇരട്ട അക്ക നമ്പര്‍ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍; സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി

      സാമാന്യജനത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം മത, രാഷ്ട്രീയ നേതൃത്വം ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത് വിഷയം വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനേ ഉപകരിക്കൂ. ബിവറേജ്‌സ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ ഓണ്‍ലൈന്‍ വഴിയേ മദ്യം ഓര്‍ഡര്‍ ചെയ്യാനാവൂ എന്നിരിക്കെ ജനം ക്യൂവില്‍നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ കാണിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.

      Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 88; ടിപിആര്‍ 10.85

      എന്നാല്‍ സ്ഥിതിഗതികള്‍ ഇടക്കിടെ വിലയിരുത്തി എല്ലാ വിഭാഗം ആരാധനാലയങ്ങളും എത്രയും നേരത്തെ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
      Published by:Jayesh Krishnan
      First published: