• HOME
  • »
  • NEWS
  • »
  • kerala
  • »
  • Compensation | വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം

Compensation | വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം

കോടതിച്ചെലവും പലിശയും ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്കണമെന്നാണ് വിധി

  • Last Updated :
  • Share this:
    കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി നഷ്ടപരിഹാരം വിധിച്ച് നഷ്ടപരിഹാര ട്രിബ്യൂണൽ. തായന്നൂര്‍ കാലിച്ചാനടുക്കത്തെ ഫൈസലിനാണ് കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചത്. കോടതിച്ചെലവും പലിശയും ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്കണമെന്നാണ് വിധി.

    2018 ഡിസംബര്‍ 16-നാണ് അപകടം . സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ഫൈസലിനെ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തുടർന്നാണ് ഫൈസല്‍ ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ അഡ്വ. കെവി രാജേന്ദ്രകുമാർ മുഖേന പരാതി നൽകിയത്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.

    ഓടയിൽ വീണ ബൈക്ക് യാത്രികന്റെ തലയിൽ കമ്പി കുത്തിക്കയറി

    ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി അപകടം. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത്  യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയേറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

    യദുവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. അപകടം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യദുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

    വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ബുധനാഴ്ച യദുവിന്‍റെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. നിശ്ചയത്തിന് ശേഷം വ്യാഴാഴ്ച വിദേശത്തേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം. ചന്ദനപ്പള്ളി – കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയേറ്റർ ജംക്‌ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് ഇന്‍റര്‍ലോക്ക് പാകിയത്. ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ പൂട്ടുകട്ടയിൽ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്.
    Published by:Jayesh Krishnan
    First published: