ആലപ്പുഴ: പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആദ്യ മത്സരമായ നെഹ്റു ട്രോഫിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. ഇനി ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങൾ ഇവയാണ്.
താഴത്തങ്ങാടി കോട്ടയം (സെപ്റ്റംബര്‍ 7)
കരുവാറ്റ ആലപ്പുഴ (സെപ്റ്റംബര്‍ 14)
പിറവം എറണാകുളം (സെപ്റ്റംബര്‍ 28)
മറൈന്‍ ഡ്രൈവ് കൊച്ചി (ഒക്ടോബര്‍ 5)
കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 12)
പൊന്നാനി മലപ്പുറം (ഒക്ടോബര്‍ 19)
കൈനകരി ആലപ്പുഴ (ഒക്ടോബര്‍ 26)
പുളിങ്കുന്ന് ആലപ്പുഴ (നവംബര്‍ 2)
കായംകുളം ആലപ്പുഴ (നവംബര്‍ 9)
കല്ലട കൊല്ലം (നവംബര്‍ 16)
പ്രസിഡന്റ്സ് ട്രോഫി വള്ളം കളി കൊല്ലം (നവംബര്‍ 23)
തത്സമയ സംപ്രേഷണം
സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട് സ്റ്റാര്‍ എന്നീ ചാനലുകളില്‍ വൈകിട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം. ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും.
ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. 5.9 കോടി രൂപയാണ് സിബിഎല്ലിന്റെ മൊത്തം സമ്മാനത്തുക. ഹീറ്റ്സില്‍ മൂന്നു വീതം ചുണ്ടന് വള്ളങ്ങളാണ് മത്സരിക്കുന്നത്. ഹീറ്റ്സില്‍ ഒന്നാമതെത്തിയ നാല് ടീമുകള്‍ അതത് മത്സരദിവസത്തെ ഫൈനലില്‍ തുഴയും. 12 മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.
മത്സരിക്കുന്ന ടീമുകൾ
പള്ളാത്തുരുത്തി ബോട്ട് ക്ലബ്-ട്രോപ്പിക്കല്‍ ടൈറ്റന്‍സ്(നടുഭാഗം)
പോലീസ് ബോട്ട് ക്ലബ്-റേഞ്ചിംഗ് റോവേഴ്സ്(കാരിച്ചാല്‍)
യുണൈറ്റഡ് ബോട്ട് ക്ലബ് -കുട്ടമംഗലം
കൈനകരി-കോസ്റ്റ് ഡോമിനേറ്റേഴ്സ്(ചമ്പക്കുളം)
എന്‍സിഡിസി കുമരകം-മൈറ്റി ഓര്‍സ്(ദേവാസ്)
വില്ലേജ് ബോട്ട് ക്ലബ്,
എടത്വ-ബാക്ക് വാട്ടര്‍ നൈറ്റ്സ്(ഗബ്രിയേല്‍)
കെബിസി/എസ്എഫ്ബിസി കുമരകം-തണ്ടര്‍ ഓര്‍സ്(മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍)
വേമ്പനാട് ബോട്ട് ക്ലബ് കുമരകം-പ്രൈഡ് ചേസേഴ്സ്(വീയപുരം)
ടൗണ്‍ ബോട്ട് ക്ലബ് കുമരകം-ബാക്ക് വാട്ടര്‍ വാരിയേഴ്സ്(പായിപ്പാടന്)
ബ്രദേഴ്സ് ബോട്ട് ക്ലബ്
എടത്വ-ബാക്ക് വാട്ടര്‍ നിന്‍ജ(സെ. ജോര്‍ജ്ജ്) എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍
ടിക്കറ്റ്
ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ഇതു കൂടാതെ മത്സരവേദികളില്‍ 20 ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 100 രൂപ മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.
ടിക്കറ്റ് കൗണ്ടറുകള്‍:
ജില്ലാ ടൂറിസം ഓഫീസ്, കവണാറ്റിന്‍കര, കുമരകം നോര്‍ത്ത്, കോട്ടയം; ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, കോടിമത, കോട്ടയം(07.09.2019);
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കാല്‍വതി റോഡ്(05.10.2019), ഫോര്‍ട്ട്കൊച്ചി; ഡിറ്റിപിസി ബോട്ട് ജെട്ടി, ആലപ്പുഴ(23.11.2019)
Also Read-
നെഹ്റു ആവേശത്താൽ ചാടിക്കയറിയ ചുണ്ടൻ; ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് നടുഭാഗം