യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; മത്സരാർഥികളുടെ ഫീസ് 10 ഇരട്ടിയായി ഉയർത്തി

സംസ്ഥാനതലത്തിൽ മത്സരിക്കാൻ 7500 രൂപയാണ് ഫീസ്. മത്സരം ജില്ലയിലേക്കാണെങ്കിൽ ഫീസ് 3000 രൂപ. കുറ്റം പറയരുതല്ലോ വനിതകൾക്കും സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർക്കും പകുതി ഫീസ് അടച്ചാൽ മതി.

News18 Malayalam | news18
Updated: November 24, 2019, 2:20 PM IST
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; മത്സരാർഥികളുടെ ഫീസ് 10 ഇരട്ടിയായി ഉയർത്തി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 24, 2019, 2:20 PM IST
  • Share this:
കാലുവാരലും കുതികാൽ വെട്ടും ഗ്രൂപ്പ് യുദ്ധവുമൊക്കെ ഉണ്ടാകും. എങ്കിലും, സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോവുകയാണ് യൂത്ത് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വേണ്ട സമവായം മതിയെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം വൈകുകയാണ്. സമവായമെന്ന ആശയത്തോട് രാഹുൽ ഗാന്ധിക്ക് അത്ര മതിപ്പില്ലെന്നാണ് ഇപ്പോഴത്തെ അണിയറ ചർച്ചകൾ. വെറുതെ ചെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാമെന്ന ചിന്ത വേണ്ട. സാമ്പത്തിക പ്രതിസന്ധി കാലത്ത് മത്സരത്തിനും ചിലവേറും.

സംസ്ഥാനതലത്തിൽ മത്സരിക്കാൻ 7500 രൂപയാണ് ഫീസ്. മത്സരം ജില്ലയിലേക്കാണെങ്കിൽ ഫീസ് 3000 രൂപ. നിയോജക മണ്ഡലം ഭാരവാഹികളാണെങ്കിൽ 1500 രൂപയും മണ്ഡലം തലത്തിൽ 750 രൂപയും ഫീസടക്കണം. കുറ്റം പറയരുതല്ലോ വനിതകൾക്കും സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർക്കും പകുതി ഫീസ് അടച്ചാൽ മതി.

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തെ വാര്‍ത്തെടുക്കേണ്ട ചുമതല സ്വകാര്യ ഏജൻസിക്കാണ്. ആദ്യം അഭിമുഖം. അഭിമുഖ കടമ്പ കടക്കുന്നവർ മത്സരാർഥിയാകും. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളൊക്കെ അംഗീകരിക്കാൻ ആളെ കിട്ടുമോ എന്നൊന്നും സംശയിക്കരുത്. സംസ്ഥാന ഭാരവാഹി പട്ടികയിലേക്ക് മത്സരിക്കാൻ അഭിമുഖത്തിനെത്തിയത് അഞ്ഞൂറോളം പേരാണ്. അനുയോജ്യരെന്ന് ഏജൻസിക്ക് തോന്നുന്നവരുടെ പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇത് വൈകാതെ പ്രസിദ്ധീകരിക്കും.

ഗതാഗത കുരുക്കിൽ പെട്ട് ഡിജിപിയുടെ ഭാര്യ; നഗരത്തിലെ ഗതാഗത കുരുക്കഴിക്കുമെന്ന് ശപഥം ചെയ്ത് ഡിജിപി

ഫീസിനത്തിൽ കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഏജൻസിക്ക് പ്രതിഫലം. ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് നടപടി അവസാനിക്കും. എട്ടിനാണ് ഫലപ്രഖ്യാപനം. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തെരഞ്ഞെടുപ്പ് നടന്നാൽ കാര്യങ്ങൾ കയ്യിൽ നിൽക്കില്ലെന്ന പേടി നേതാക്കൾക്കുണ്ട്.

മുൻകാല പ്രവര്‍ത്തനങ്ങളും സംഘാടന മികവുമൊക്കെയാണ് യോഗ്യതയുടെ അളവുകോൽ. സംസ്ഥാന പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, നിയമസഭാമണ്ഡലം, മണ്ഡലം ഭാരവാഹികൾ എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിൽ അഭിമുഖം നടന്നത് സംസ്ഥാന ജില്ലാ ഭാരവാഹി സ്ഥാനങ്ങളിൽ മത്സരിക്കാനാണ്.

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുളള മത്സരത്തിൽ എംഎൽഎമാര്‍ മുതൽ ഇങ്ങ് താഴെതലം വരെ ആളുകളേറെയുണ്ട്. എ ഗ്രൂപ്പിൽ നിന്ന് ഷാഫി പറമ്പിലും ഐ ഗ്രൂപ്പിൽ നിന്ന് കെ എസ് ശബരിനാഥനുമാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികൾ.
First published: November 24, 2019, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading