നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Baby Missing | 'മൊഴി എടുത്തതില്‍ പക്ഷപാതം'; വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ അനുപമയ്ക്കെതിരെ അനുപമ

    Baby Missing | 'മൊഴി എടുത്തതില്‍ പക്ഷപാതം'; വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ അനുപമയ്ക്കെതിരെ അനുപമ

    തന്നെ തെറ്റ്കാരിയാക്കി ചിത്രീകരിക്കാൻ നീക്കം നടക്കുന്നതായി സംശയമെന്നും അനുപമ പറഞ്ഞു.

    • Share this:
    തിരുവനന്തപുരം: വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ടിവി അനുപമ ഐഎഎസിനെതിരെ(Anupama IAS) കുഞ്ഞിന്റെ അമ്മ രംഗത്തെത്തി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മൊഴി എടുത്തതിൽ പക്ഷപാതപരമായാണ്(Biased) വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പെരുമാറിയതെന്ന് പരാതിക്കാരി അനുപമ പറഞ്ഞു. തന്നെ തെറ്റ്കാരിയാക്കി ചിത്രീകരിക്കാൻ നീക്കം നടക്കുന്നതായി സംശയമെന്നും അനുപമ പറഞ്ഞു.

    എന്തുകൊണ്ട് ആദ്യമേ കോടതിയിൽ പോയില്ല എന്നാണ് അനുപമ ഐഎഎസ് ചോദിക്കുന്നത്. മൊഴികളിൽ കുറച്ചൂടി വ്യക്തത വേണം എന്നുള്ളത് കൊണ്ടാണ് സിഡബ്ല്യുസിയിലേക്ക് വിളിപ്പിച്ചത്. ശിശു ക്ഷേമ സമിതിയുടെ ഭാഗത്തുനിന്നും പിഴവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഭാഗത്ത് തെറ്റുകൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ് ശ്രമം.

    ആരെയൊക്കെയോ സംരക്ഷിക്കാനാണ് നോക്കുന്നത്. പല തവണ ശിശു ക്ഷേമ സമിതിയിൽ പോയിട്ടുണ്ട്. എന്നാൽ അതിനുള്ള രേഖകൾ ഒന്നും ഇല്ല എന്നാണ് ഇപ്പോൾ പറയുന്നത്. രജിസ്റ്ററിൽ പോലും പേരുകൾ ഇല്ല. സിസിടിവി ഫൂട്ടേജിൽ കൃത്രിമം കാണിച്ചു. ആരോപണ വിധേയരായവരെ സ്ഥാനത്‌ നിർത്തികൊണ്ടുള്ള അന്വേഷണം ആണ് നടക്കുന്നത്. രേഖകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നു അതുകൊണ്ട് ആണ് പറയുന്നതെന്നും കുഞ്ഞിന്റെ അമ്മ അനുപമ പറഞ്ഞു.

    തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും സിഡബ്ല്യുസി കൂട്ടുനിൽക്കുന്നു. കഴിഞ്ഞ ദിവസത്തെ ഡിഎൻഎ സാമ്പിൾ പരിശോധനയുടെ വീഡിയോ ചിത്രീകരിച്ചിട്ടില്ല. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ എടുക്കുമ്പോഴും വീഡിയൊ ചിത്രീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും അനുപമ പറഞ്ഞു.

    Also Read-Anupama | 'ഡിഎൻഎ പരിശോധന സുതാര്യമായിരിക്കും, വീഡിയോ ചിത്രീകരിക്കും': വീണാ ജോർജ്ജ്

    ശിശുക്ഷേമ സമിതിയ്ക്ക് ദത്ത്. നൽകാനുള്ള ലൈസൻസ് ഇല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന ഷിജു ഖാൻ പ്രസ്താവനയ്ക്ക് എതിരെയും അനുപമ രംഗത്തെത്തി. ഉണ്ട് എങ്കിൽ എന്തുകൊണ്ട് കോടതിയിൽ ഹാജർ ആകുന്നില്ല. കുഞ്ഞിനെ കൈമാറിയതാണോ, ഏറ്റെടുത്തതാണോ എന്ന് വ്യക്തമാക്കട്ടെ. സംസ്ഥാനത്തിൻ്റെ അകത്ത് ദത്ത് നൽകാനുള്ള അധികാരം മാത്രമാണ് ശിശുക്ഷേമ സമിതിക്ക് ഉള്ളതെന്നും അനുപമ പറഞ്ഞു.

    Also Read-Sabarimala | രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തീർത്ഥാടന കാലം പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരിച്ച് വരുന്നു

    വിനിത ശിശുവികസന വകുപ്പ് ഡയറക്ടർ അനുപമ ഐഎഎസ്  നടത്തുന്ന വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ ഒരിക്കലും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നും അനുപ പറഞ്ഞു.
    എന്നാൽ ഡിഎൻഎ ഫലം അട്ടിമറിക്കുമെന്ന അനുപമയുടെ ആരോപണം ആശങ്കമാത്രമെന്നായിരുന്നു ഇന്നലെ മന്ത്രി വീണ ജോർജ് പ്രതികരിച്ചത്. എല്ലാ നടപടി ക്രമങ്ങളും വീഡിയോ പകർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published:
    )}