PC George | പരാതി വൈകിയത് ആരോഗ്യകാരണങ്ങളാല്‍; പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി പരാതിക്കാരി
PC George | പരാതി വൈകിയത് ആരോഗ്യകാരണങ്ങളാല്‍; പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി പരാതിക്കാരി
പരാതി വൈകിയാല്‍ അനീതി അനുഭവിക്കണമെന്നാണോ കോടതി പറയുന്നതെന്ന് പരാതിക്കാരി ചോദിച്ചു.
പി.സി. ജോർജ്
Last Updated :
Share this:
കൊച്ചി: പിസി ജോര്‍ജിനെതിരായ പീഡന പരാതി നല്കാന് വൈകിയത് ആരോഗ്യകാരണങ്ങള്‍ കൊണ്ടാണെന്ന് പരാതിക്കാരി. കോടതി വിധിയെ മാനിക്കുന്നെന്നും എന്നാല്‍ വിധി അംഗീകരിക്കുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആരെയും അറസ്റ്റ് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരി ന്യൂസ്18നോട് പറഞ്ഞു.
പിസി ജോര്‍ജിനെതിരായ പീഡന പരാതിയില്‍ കോടതി സംശയം പ്രകടപ്പിച്ചിരുന്നു. പരാതി നല്കാന് വൈകയതിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി പിസി ജോര്‍ജിന്റെ ജാമ്യ ഉത്തരവില്‍ പറയുന്നു. പീഡനം നേരിട്ടാല്‍ പരാതിയുമായി വരരുതെന്നാണ് കോടതി പറയുന്നതെന്ന് പരാതിക്കാരി ചോദിച്ചു. കോടതിവിധി സര്‍ക്കാരിനോ പൊലീസിനൊ ഏറ്റ തിരിച്ചടിയല്ലെന്നും പരാതിക്കാരി പറഞ്ഞു.
Also Read-PC George | പരാതി നല്കാന് അഞ്ചുമാസത്തോളം വൈകി; പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി
പരാതി വൈകിയാല്‍ അനീതി അനുഭവിക്കണമെന്നാണോ കോടതി പറയുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തത്. പി.സി.ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നെന്നും മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.