അഞ്ചുമന ഭൂമി ഇടപാട്: പരാതിക്കാരെനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി ആരോപണം

പ്രഭാതസവാരിക്കിറങ്ങിയപ്പോൾ അപായപ്പെടുത്താൻ ശ്രമം നടന്നു എന്നാണ് ആരോപണം

News18 Malayalam | news18-malayalam
Updated: October 17, 2020, 2:44 PM IST
അഞ്ചുമന ഭൂമി ഇടപാട്: പരാതിക്കാരെനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി ആരോപണം
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാർച്ച്
  • Share this:
കൊച്ചി: പി.ടി. തോമസ് എം.എല്‍.എ. ഉള്‍പ്പെട്ട വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയ ആളെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. പ്രഭാത സവാരിക്കിടെ തനിക്കെതിരെ കത്തി വീശിയെന്ന് പരാതിക്കാരനായ എ.എന്‍. സന്തോഷ്.

വിവാദമായ അഞ്ചുമന ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത് സി.പി.എം. പ്രവര്‍ത്തകനായ സന്തോഷാണ്. ഇതിന്റെ പ്രകോപനത്തിലാണ് അപായപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു.പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ സന്തോഷ് പ്രഭാത സവാരിയ്ക്ക് ഇറങ്ങി. വഴിയില്‍ വെച്ച് സുഹൃത്തുക്കളെ കണ്ടു. ആലിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തന്നെ നിരീക്ഷിയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. സുഹൃത്തുക്കള്‍ പോയ ശേഷം പാടിവട്ടത്ത് എത്തിയപ്പോഴാണ് ബൈക്കിൽ നിന്നിറങ്ങിയ സംഘം  തനിയ്ക്ക് നേരെ കത്തി വീശിയതെന്ന് സന്തോഷ് പറഞ്ഞു. കോര്‍പ്പറേഷന്റെ മാലിന്യ ലോറിയില്‍ കയറി രക്ഷപെടുകയായിരുന്നു.

മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങളിലുള്‍പ്പെടെ തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ന്നിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സന്തോഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ സന്തോഷിനെ സന്ദര്‍ശിച്ചു. ഭൂമി ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് അഞ്ചുമനയിലെ ഭൂമി സന്ദര്‍ശിച്ച ശേഷം വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Published by: user_57
First published: October 17, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading