പണിമുടക്കായതിനാൽ എത്താനാകില്ല; മുൻ മന്ത്രിക്കെതിരെ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകില്ല
പണിമുടക്കായതിനാൽ എത്താനാകില്ല; മുൻ മന്ത്രിക്കെതിരെ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകില്ല
കൊച്ചിയിലെ ഹോട്ടലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് അന്വേഷണ സംഘം ഹോട്ടലിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു
എ.പി അനിൽ കുമാർ
Last Updated :
Share this:
കൊച്ചി: മുന്‍ മന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന കേസില്‍ രഹസ്യ മൊഴി നൽകാൻ പരാതിക്കാരി ഇന്ന് എത്തില്ല. പണിമുടക്കായതിനാൽ തനിക്ക് കോടതിയിൽ എത്താൻ സാധിക്കില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചു.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ അനിൽകുമാർ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
കൊച്ചിയിലെ ഹോട്ടലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് അന്വേഷണ സംഘം ഹോട്ടലിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന പരാതിയില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നവംബര്‍ ഒന്നിന് കൊല്ലത്ത് വെച്ച് പരാതിക്കാരിയുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു.
സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടല്‍, ഡല്‍ഹി കേരള കേരള ഹൗസ്, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് പ്രക്യതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും ആരോപിച്ചിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരിയുമായി കൊച്ചിയിലെ ഹോട്ടലിലടക്കം തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
പരാതിക്കാരി രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍. പീഡനം നടന്നെന്ന് തെളിവ് ലഭിച്ചാല്‍ അനില്‍ കുമാറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകും. അതേസമയം തദ്ദേശ തെരെഞ്ഞെടുപ്പിന്റെ സമയത്ത് കേസ് വീണ്ടും ഉയര്ത്തിയ്ക്കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.