നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയായ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയായ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടു നൽകില്ല, താൻ നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്നും അയൽവാസിയും പരാതിക്കാരിയുമായ വസന്ത
vasatha
Last Updated :
Share this:
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെയാണ് പൊലീസ് വസന്തയെ കസ്റ്റഡിയിലെടുത്തത്.
ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.
എന്നാൽ വസന്തയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് പറയാനാകില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. തുടര്‍നടപടികള്‍ സംബന്ധിച്ച് നിയമപരമായി ആലോചിക്കും. കുറ്റം ചെയ്യാതെ തന്നെ അറസ്റ്റ് ചെയ്തതിന് ദൈവം ചോദിക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോകുന്നതിനിടെ വസന്ത പറഞ്ഞു.
പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മരിച്ച രാജന്റെയും അമ്പിളിയുടെയും വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അതേസമയം നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടു നൽകില്ലെന്ന് അയൽവാസിയും പരാതിക്കാരിയുമായ വസന്ത പറഞ്ഞിരുന്നു. താൻ നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്ന് വസന്ത പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.