നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • '15 വർഷമായി വസ്തുവിന് കരം അടയ്ക്കുന്നു; എല്ലാ രേഖകളും ഉണ്ട്'; വ്യാജ പട്ടയമെന്ന ആരോപണം നിഷേധിച്ച് പരാതിക്കാരി വസന്ത

    '15 വർഷമായി വസ്തുവിന് കരം അടയ്ക്കുന്നു; എല്ലാ രേഖകളും ഉണ്ട്'; വ്യാജ പട്ടയമെന്ന ആരോപണം നിഷേധിച്ച് പരാതിക്കാരി വസന്ത

    ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി വിധി വന്നശേഷം വസ്തു ബോബി ചെമ്മണ്ണൂരിന് കൈമാറും- പരാതിക്കാരി വസന്ത

    boby chemmannur

    boby chemmannur

    • Last Updated :
    • Share this:
      നെയ്യാറ്റിൻകരയിലെ തർക്കഭൂമിക്ക് താൻ 15 വർഷമായി കരം അടയ്ക്കുന്നുണ്ടെന്നും വസ്തു തൻറേതെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെന്നും പരാതിക്കാരി വസന്ത. വ്യാജ പട്ടയമെന്ന ആരോപണത്തിന് മറുപടിയുമായാണ് വസന്ത രംഗത്ത് എത്തിയിരിക്കുന്നത്. കോളനിക്കാർ തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണെന്നും വസന്ത പറഞ്ഞു.

      നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതിമാരായ രാജനെന്റെയും അമ്പിളിയുടെയും മക്കൾക്ക് കൈമാറാനായി പരാതിക്കാരി വസന്തയിൽ നിന്നും വ്യവസായി ബോബി ചെമ്മണ്ണൂർ വസ്തു വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂർ മുൻകൂർ തുകയായ അമ്പതിനായിരം രൂപ വസന്തക്ക് കൈമാറി.

      Also Read 'വസന്ത പറ്റിച്ചെങ്കിൽ സുപ്രീംകോടതി വരെ പോയാലും നഷ്ടപരിഹാരമടക്കം വാങ്ങിച്ചേ പോകൂ': ബോബി ചെമ്മണ്ണൂർ

      എന്നാൽ നിയമപരമല്ലാത്ത വസ്തു വിലകൊടുത്ത് വാങ്ങി നൽകിയാൽ സ്വീകരിക്കില്ലെന്നായിരുന്നു മക്കളായ രഞ്ജിത്തിനെന്റെയും രാഹുലിന്റെയും നിലപാട്. വസന്തയുടെ പക്കലുള്ളത് വ്യാജ പട്ടയം ആണെന്ന ആരോപണവും കുട്ടികൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളുടെ ആരോപണം നിഷേധിച്ച് വസന്ത രംഗത്തെത്തിയത്.

      15 വർഷമായി താൻ വസ്തുവിന് കരം അടയ്ക്കുകയാണെന്നും വസ്തു തന്റേതെന്ന് തെളിയിക്കുന്ന എല്ലാ രേഖകൾ ഉണ്ടെന്നും വസന്ത പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി വിധി വന്നശേഷം വസ്തു ബോബി ചെമ്മണ്ണൂരിന് കൈമാറും. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ കോളനിക്കാർ തനിക്കെതിരെ അപവാദപ്രചരണം നടത്തുകയാനെന്നും വസന്ത ആരോപിച്ചു.

      വസന്തയിൽ നിന്നും വാങ്ങിയ തർക്ക ഭൂമിയുടെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. അതേസമയം നിയമപരമായി സർക്കാർ നൽകുന്ന പട്ടയം മാത്രമേ സ്വീകരിക്കുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കുട്ടികൾ.
      Published by:user_49
      First published:
      )}