• HOME
  • »
  • NEWS
  • »
  • kerala
  • »
  • വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്

വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്

സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  • Share this:
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്. വക്കീൽ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ മർദിച്ചെന്ന മൊഴിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ബലാത്സംഗക്കേസിലെ പരാതിക്കാരിയ്ക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരുന്നു. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

Also Read-എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി‌ സസ്പെൻഡ് ചെയ്തു; 'വിശദീകരണം പൂർണമായും തൃപ്തികരമല്ല'

നാലു ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെ നൽകി അപകീർത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
Published by:Jayesh Krishnan
First published: