• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി

യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി

സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായുടെ ഡ്രൈവറുടേ പേരില്‍ 59 ലക്ഷം രൂപ പിന്‍വലിച്ചെന്നും പരാതിയിൽ പറയുന്നു

una

una

  • Last Updated :
  • Share this:
    തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. ഭാരവാഹികള്‍ മൂന്നു കോടിയോളം തട്ടിയെന്ന് ആരോപിച്ച് മുന്‍ ഭാരവാഹി സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായുടെ ഡ്രൈവറുടേ പേരില്‍ 59 ലക്ഷം രൂപ പിന്‍വലിച്ചെന്നും തെളിവുകള്‍ സഹിതം നല്‍കിയ പരാതിയിലുണ്ട്.

    യുഎന്‍ഐയുടെ ബാങ്ക് അക്കൗണ്ടില്‍ ജനുവരി 19 വരെ ഉണ്ടായിരുന്നത് 3.71 കോടി രൂപ. ഇതില്‍ നിന്ന് ഓഫീസ് വാടക, ശമ്പളം, യാത്രാച്ചെലവ്, അഭിഭാഷക ഫീസ് എന്നീ ഇനങ്ങളില്‍ 1.40 കോടി രൂപ ബങ്കില്‍ നിന്ന് പിന്‍വലിച്ചതിന് രേഖകളുണ്ട്. ജനുവരി 31ലെ നീക്കിയിരുപ്പ് 8.5 ലക്ഷം രൂപ മാത്രം. ബാക്കി രണ്ട് കോടി ഇരുപത് ലക്ഷം രൂപ പിന്‍വലിച്ചതിനു പിന്നില്‍ അഴിമതി എന്നാണ് പരാതി.

    ജാസ്മിന്‍ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്റെ പേരില്‍ പലതവണയായി പിന്‍വലിച്ചത് 59,91,740 രൂപ. മറ്റു ചില സ്ഥാപനങ്ങളുടെ പേരിലും ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങള്‍ ജാസ്മിന്‍ഷാ നിഷേധിക്കുന്നു. നഴ്‌സുമാരില്‍ നിന്ന് അംഗത്വ ഫീസായും വിദേശങ്ങളില്‍ നിന്ന് സംഭാവനയായുമാണ് യുഎന്‍എയുടെ അക്കൗണ്ടില്‍ പണമെത്തുന്നത്. ഡിജിപിക്കു ലഭിച്ച പരാതിയില്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും.

    First published: