തിരുവനന്തപുരം: പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ ഇപ്പോൾ മുല്ലക്കുടി ഭാഗത്തു കോർ ഏരിയയിലെ ഉൾവനത്തിൽ ഒന്നുമറിയാതെ സ്വൈര്യവിഹാരത്തിലാണ്. കേരള-തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ ചുറ്റിത്തിരിയുന്ന കൊമ്പൻ തന്റെ പേരിൽ നാട്ടിൽ നടക്കുന്ന വിവാദങ്ങളൊന്നും അറിഞ്ഞ മട്ടില്ല.
അരിക്കൊമ്പനുവേണ്ടി 7 ലക്ഷം രൂപ ചിലർ പിരിച്ചെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ കൊണ്ടു വരാൻ സമൂഹമാധ്യമങ്ങൾ വഴി പണം പിരിച്ചുവെന്നാണ് പുതിയ ആരോപണം.
Also Read- അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ; രണ്ടുദിവസമായി ഇറക്കിവിട്ട മുല്ലക്കൊടിയിൽ തുടരുന്നു
അരിക്കൊമ്പൻ ഫാൻസ് കേരളം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആനയ്ക്ക് ഭക്ഷണവും ചികിത്സയും നൽകാമെന്ന പേരിൽ പണം പിരിച്ചെന്നാണ് ആരോപണം. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ജിതിൻ രാജിനെതിരെയാണ് ആരോപണം.
Also Read- ‘കാട് അത് മൃഗങ്ങൾക്കുളളതാണ്’; ഇടുക്കിയിൽ ഫ്ലക്സ് വെച്ച് അരിക്കൊമ്പൻ ഫാൻസ്
അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. നിലവിൽ അരിക്കൊമ്പന്റെ പേരിൽ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നിരവധി അക്കൗണ്ടുകൾ നിലിവിലുണ്ട്.
ഇതിനിടയിൽ, അരിക്കൊമ്പൻരെ പേരിൽ പൂപ്പാറയിൽ ഒരു കടയും തുടങ്ങിയിട്ടുണ്ട്. പൂപ്പാറയ്ക്കു സമീപം ദേശീയ പാതയിൽ ഗാന്ധി നഗറിലാണ് കട. രഘു, ജീവ, പ്രദീപ്, അഭിലാഷ്, ബിജി, ബാബു, കാർത്തിക്, അനസ്, ബാലു എന്നീ സുഹൃത്തുക്കൾ ചേർന്നാണ് കട തുടങ്ങിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.