നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • IAS കിട്ടാൻ തങ്കഭസ്മം കഴിച്ച വിദ്യാർഥിക്ക് കാഴ്ചയ്ക്കു തകരാർ; ജ്യോത്സൻ തട്ടിയത് 11.75 ലക്ഷം എന്ന് പരാതി

    IAS കിട്ടാൻ തങ്കഭസ്മം കഴിച്ച വിദ്യാർഥിക്ക് കാഴ്ചയ്ക്കു തകരാർ; ജ്യോത്സൻ തട്ടിയത് 11.75 ലക്ഷം എന്ന് പരാതി

    വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപയാണ് ജോത്സ്യന്‍ തട്ടിയെടുത്തത്‌

    • Share this:
      കണ്ണൂര്‍: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്.
      വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായാണ് പരാതി.

      വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ മൂഹൂര്‍ത്തം നോക്കാനായാണ് മൊബിന്‍ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മൊബന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

      ഇതിന് പുറമേ ഭാവിയില്‍ മകന്‍ IAS പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍  പറയുകയായിരുന്നു.

      റോഡിന് കുറുകെ ചാടിയ കാട്ടുപന്നിക്കൂട്ടം ഇടിച്ചു; ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

      കോഴിക്കോട്: കട്ടിപ്പാറയില്‍ കാട്ടുപന്നി കൂട്ടം റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45), റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്‌സിന്‍ (21), മകള്‍ ഷെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

      ബുധനാഴ്ച രാത്രി പത്തരയോടെ കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. മൂന്നു പേരും താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

      മറ്റൊരു സംഭവത്തിൽ ഈ മാസം ആദ്യമാണ് താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിക്കുകയായിരുന്നു.

      വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.

      നേരത്തെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.
      Published by:Karthika M
      First published:
      )}