• HOME
  • »
  • NEWS
  • »
  • kerala
  • »
  • COMPLAINT AGAINST CPI STATE SECRETARY KANAM RAJENDRAN FOR SINGING THE NATIONAL ANTHEM INCORRECTLY

'ദേശീയഗാനം വികലമാക്കി'; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കിയെന്നാണ് പരാതി.

കാനം രാജേന്ദ്രൻ

കാനം രാജേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം തെറ്റിച്ച് ചൊല്ലിയ സംഭവത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി.

    തിരുവനന്തപുരം എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കിയെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് എന്‍ ഹരി പള്ളിക്കത്തോടാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി പി ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്ന് പാരതിയിൽ പറയുന്നു. 'വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ ... ' എന്ന വരി തെറ്റിച്ച് പാടിയെന്നാണ് ആക്ഷേപം.

    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം എന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

    ദേശീയ പതാക തലതിരിച്ച് ഉയർത്തിയത് ബിജെപി മാത്രമല്ല; സിപിഎമ്മിനും അബദ്ധം പറ്റി

    സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ചുയർത്തിയത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ ബി ജെ പി കാര്യാലയത്തിൽ സുരേന്ദ്രൻ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയർത്തുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ട്രോളുകൾ ഇറങ്ങുകയും ചെയ്തിരുന്നു. സുരേന്ദ്രൻ ഫ്ലാഗ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

    എന്നാൽ ഇതേ അബദ്ധം സി പി എമ്മിന്റെ മുതിർന്ന നേതാവിനും പറ്റി. കേരളത്തിലല്ല, ബംഗാളിലാണ് സംഭവം. സി പി എം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിർന്ന നേതാവുമായ ബിമൻ ബോസാണ് പതാക തലകീഴായി ഉയർത്തിയത്. കെ സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കിട്ടു.

    1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി പി എം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എ കെ ജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി പി എം പതാകയോടു ചേര്‍ന്നാണ്. ഇതിന് പിന്നാലെ ഫ്ലാഗ് കോഡ് ലംഘിച്ചതിന് സി പി എമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
    Published by:Rajesh V
    First published:
    )}