വിഎസിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ചത് വ്യാജ വാർത്ത; പൊലീസിൽ പരാതി

ഒരു ഓൺലൈൻ ന്യൂസ് ചാനലിലാണ് വിഎസ് ഗുരുതരാവസ്ഥയിലെന്ന തരത്തിൽ വാർത്ത വന്നത്

News18 Malayalam | news18-malayalam
Updated: February 15, 2020, 1:22 PM IST
വിഎസിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ചത് വ്യാജ വാർത്ത; പൊലീസിൽ പരാതി
news18
  • Share this:
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വ്യാജവാർത്തയ്ക്കെതിരേ പരാതി. വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തീർത്തും അടിസ്ഥാനരഹിത വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽകുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഇന്നലെ ഒരു ഓൺലൈൻ ന്യൂസ് ചാനലിലാണ് വിഎസ് ഗുരുതരാവസ്ഥയിലെന്ന തരത്തിൽ വാർത്ത വന്നത്. ഇത് വലിയ ആശങ്കയാണ് പാർട്ടി പ്രവർത്തകർക്കിയടിൽ സൃഷ്ടിച്ചത്.

ഏതാനും മാസം മുൻപുണ്ടായ നേരിയ പക്ഷാഘാതത്തെ തുടർന്ന വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ. എന്നാൽ  ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടെന്നും വൈകാതെ വിഎസ് സജീവമാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു അതിനിടെയാണ് കഴി‍ഞ്ഞ ദിവസം വ്യാജ വാർത്ത പ്രചരിച്ചത്.
First published: February 15, 2020, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading