നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരുണ സംഗീതമേളയ്ക്കെതിരായ പരാതി; സംഘാടകരെ ചോദ്യം ചെയ്തു

  കരുണ സംഗീതമേളയ്ക്കെതിരായ പരാതി; സംഘാടകരെ ചോദ്യം ചെയ്തു

  സംഗീത മേളയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

  News18

  News18

  • Share this:
   കൊച്ചി: പ്രളയ ദുരുതാശ്വാസ നിധി കണ്ടെത്തായി സംഘടിപ്പിച്ച കരുണ സംഗീതമേളയ്ക്കെതിരായ പരാതിയിൽ സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാലിലും സംവിധായകൻ ആഷിക് അബുവും ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേകപ്പെടുത്തിയത്.

   ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ എന്ന സ്ഥാപനത്തില്‍വച്ചാണ് സംഘാടകരെ ചോദ്യം ചെയ്തത്. പരിപാടിക്കായി 23 ലക്ഷം രൂപ ചെലവഴിച്ചെന്നും ടിക്കറ്റ് വിറ്റതിലൂടെ 6.22 ലക്ഷം രൂപ മാത്രമെ ലഭിച്ചുള്ളൂവെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

   അന്വേഷണ റിപ്പോർട്ട്  ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

   സംഗീത മേളയുടെ  പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്. എന്നാൽ മേളയിലൂടെ ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഈ മാസം 14 ന് 6.22 ലക്ഷം രൂപയുടെ ചെക്ക് സംഘാടകർ മുഖ്യമന്ത്രിക്ക് നൽകി. എന്നാൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സന്ദീപ് വാര്യർ പൊലീസിനെ സമീപിക്കുകയായിരുന്നു.

   Also Read യൂത്ത് കോൺഗ്രസ് മണി ഓർഡർ അയക്കുന്നു; ആഷിഖ് അബുവിന് വേണ്ടി
   Published by:Aneesh Anirudhan
   First published: