• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി ലഭിച്ചില്ല; ഗോപന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി

കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി ലഭിച്ചില്ല; ഗോപന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി

അനുമതി ലഭിക്കാതെ വന്നതോടെ ഗോപന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു

gopan

gopan

  • Last Updated :
  • Share this:
    ന്യൂഡൽഹി: അന്തരിച്ച വാർത്ത‍ അവതാരകൻ ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതുദർശനത്തിന് വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പൊതുദർശനത്തിന് അനുമതി നിഷേധിച്ചതായാണ് പരാതി ഉയരുന്നത്. അനുമതി ലഭിക്കാതെ വന്നതോടെ ഗോപന്റെ ഭൗതികശരീരം കൽക്കാജിയിലെ വീട്ടിലെത്തിച്ചു. അതേസമയം രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്ന് കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ പുനിത് കുമാർ പ്രതികരിച്ചു.

    തിങ്കളാഴ്ച രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡൽഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്. രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ടോടെ സംസ്കാര ചടങ്ങുകള്‍ നടത്താമെന്നും കണക്കുകൂട്ടിയിരുന്നു.

    എന്നാല്‍ ബന്ധപ്പെട്ടവർ ഇന്ന് രാവിലെ കേരള ഹൗസിലെ റസിഡന്‍റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോള്‍ കേരള സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിക്കണമെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോള്‍ ട്രാവന്‍കൂര്‍ പാലസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആവശ്യപ്പെട്ടു. ട്രാവന്‍കൂര്‍ പാലസ് ഇപ്പോള്‍ കാട് കയറിക്കിടക്കുകയാണ്. അവിടെ പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് അനാദരവാണെന്ന് മനസ്സിലാക്കിയാണ് സുഹൃത്തുക്കളും ദില്ലിയിലെ മലയാളികളും ചേര്‍ന്ന് ഗോപന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.
    First published: