HOME /NEWS /Kerala / വിദ്യാർഥികള്‍ക്ക് നൽകിയ ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; KMCT മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി

വിദ്യാർഥികള്‍ക്ക് നൽകിയ ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; KMCT മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി

നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

  • Share this:

    കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയതായി പരാതി. കെഎംസിടി മെഡിക്കൽ കോളേജിലെ കാന്റീൻ ഭക്ഷണത്തിൽ നിന്നാണ് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയത്. മെഡിക്കൽ വിദ്യാർഥികളാണ് കന്റീനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.

    തുടര്‍ന്ന് വിദ്യാര്‍ഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

    ഓരോ തവണയും മാനേജ്‌മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read-ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ പിടികൂടി MVD

    Suspension | എആർ ക്യാംപില്‍ മദ്യപിച്ച് അടിയുണ്ടാക്കിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

    തിരുവനന്തപുരം: എആർ ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.  തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ എതിരെ കേസെടുക്കാൻ കമ്മീഷണർ നിർദേശിച്ചു.തുടർന്ന്  മ്യൂസിയം പൊലീസ് കേസെടുത്തു.

    സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ച് ഇരുവരും മദ്യപിക്കുകയും പിന്നീട് ബഹളമുണ്ടാക്കി കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

    First published:

    Tags: Food, Kozhikode