Marad Flat Demolition| കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി

നഷ്ടപരിഹാരം മുഴുവൻ വിതരണം ചെയ്തതായി മരട് നഗരസഭാ സെക്രട്ടറി സംസ്ഥാന സർക്കാരിന് തെറ്റായ റിപ്പോർട്ട് നൽകിയെന്നും ആരോപണം

News18 Malayalam | news18-malayalam
Updated: September 14, 2020, 10:10 PM IST
Marad Flat Demolition| കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി
മരട് നഗരസഭാ
  • Share this:
എറണാകുളം: മരട് ഫ്ലാറ്റ് പൊളിക്കലിൽ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. അതേസമയം നഷ്ടപരിഹാരം മുഴുവൻ വിതരണം ചെയ്തുകഴിഞ്ഞതായി മരട് നഗരസഭാ സെക്രട്ടറി സംസ്ഥാന സർക്കാരിന് തെറ്റായ റിപ്പോർട്ട് നൽകിയെന്നും ആരോപണമുണ്ട്. നാട്ടുകാരും നഗരസഭാ കൗൺസിലും സംയുക്തമായി സെക്രട്ടറിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ്.

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ആൽഫ സെറിൻ ഫ്ലാറ്റിന് സമീപത്തുള്ള വീടുകൾക്കാണ് കൂടുതലായും കേടുപാടുകൾ സംഭവിച്ചത്. പല വീടുകൾക്കും വിള്ളലുകൾ വീണിരുന്നു. ചെറിയ പ്രശ്നങ്ങൾ കമ്പനികൾ പരിഹരിച്ചെങ്കിലും ഗുരുതര സ്വഭാവത്തിലുള്ള പലതും കമ്പനികൾ വിട്ടുകളഞ്ഞതായി നാട്ടുകാർ പറയുന്നു.



ഇതിനിടെ നഷ്ടപരിഹാര തുക മുഴുവൻ നൽകി എന്ന് കാണിച്ചു നഗരസഭ സെക്രട്ടറി സർക്കാറിന് തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതായി കൗണ്സിലർമാർ പറയുന്നു. കൗൺസിലിനോടും സെക്രട്ടറി കൂടിയാലോചന നടത്തിയില്ലെന്ന് നഗരസഭാ അദ്ധ്യക്ഷ മോളി ജെയിംസ് പറഞ്ഞു. ഇത് ഏകപക്ഷീയമാണെന്ന് കൗൺസിൽ ആരോപിച്ചു. സെക്രട്ടറിയുടെ റിപ്പോർട്ട്‌ നിലനിൽക്കുകയാണെങ്കിൽ നഷ്ട പരിഹാരം ലഭിക്കുന്നതിനു നാട്ടുകാർ വലിയ കടമ്പകൾ കടക്കേണ്ടി വരും.

സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു മരട് നഗരസഭ കൗണ്സിലർമ്മാരും പരിസരവാസികളും മുൻസിപ്പാലിറ്റി സൂപ്രണ്ടിനെ ഉപരോധിച്ചു. വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം.
Published by: user_49
First published: September 14, 2020, 10:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading