• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരിയുടെ മരണത്തില്‍ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

കോടിയേരിയുടെ മരണത്തില്‍ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്.

  • Share this:
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ‌ ഉറൂബിനെതിരെ പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്.

സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയത്. അതേസമയം കോടിയേരിയുടെ ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് എയർ ആംബുലൻസ് വഴി കണ്ണൂരിലെത്തിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.

Also Read-കോടിയേരിക്കാലം; വിദ്യാർഥിരാഷ്ട്രീയം മുതൽ സംസ്ഥാന സെക്രട്ടറി വരെ

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ‌അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
Published by:Jayesh Krishnan
First published: