പെരുമാറ്റച്ചട്ടം വന്നു; KSRTC ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ

പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

news18
Updated: March 12, 2019, 6:14 PM IST
പെരുമാറ്റച്ചട്ടം വന്നു; KSRTC ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ
news18.com
  • News18
  • Last Updated: March 12, 2019, 6:14 PM IST IST
  • Share this:
തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read 'വീഴാത്ത ജോര്‍ജ് ഉളളപ്പോള്‍ വീണ ജോര്‍ജ് എന്തിനാ? ഒടുവില്‍ നിഷ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും പി.സി.ജോര്‍ജ്

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം ബസുകളില്‍ സ്ഥാപിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍