'വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു'; സ്പീക്കർ എം ബി രാജേഷിനെതിരെ പൊലീസിൽ പരാതി
'വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു'; സ്പീക്കർ എം ബി രാജേഷിനെതിരെ പൊലീസിൽ പരാതി
യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയുമാണ് പാർലമെന്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എം.ബി രാജേഷ്
Last Updated :
Share this:
ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയുമാണ് പാർലമെന്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യനാണെന്നായിരുന്നു എം ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും സ്പീക്കർ പറഞ്ഞിരുന്നു.
ഭഗത് സിങ്ങിനെ അപമാനിച്ചതിന് കേരള സ്പീക്കർ എം ബി രാജേഷിനെതിരെ ഡൽഹിയിൽ പോലീസ് പരാതി നൽകിയെന്നും മലബാർ കൂട്ടക്കൊലയെയും വാരിയംകുന്നനേയും വെള്ള പൂശാനുള്ള ഇടത് നേതാക്കളുടെ ശ്രമം പരാജയപ്പെടുത്തേണ്ടത് നാടിന്റെയും കാലത്തിന്റെയും ആവശ്യമാണെന്നും അനൂപ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
''1920കളിൽ മലബാർ കൂട്ടക്കൊലയിൽ ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുന്നതിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് ഹാജിയെ വെള്ള പൂശാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുടെ ശ്രമം. അതിന് വേണ്ടി ഭഗത് സിങ്ങിനെ പോലുള്ള രാഷ്ട്ര പുരുഷന്മാരെ മനപ്പൂർവ്വം അപമാനിക്കാൻ ആർക്കും അർഹതയില്ല. ഈ വിഷയത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ട് വന്ന് ഇത്തരം നിലപാടുകളുള്ള കമ്മ്യൂണിസ്റ്റ് പ്രീണന രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും.''- അനൂപ് ആന്റണി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.