• HOME
  • »
  • NEWS
  • »
  • kerala
  • »
  • COMPLAINT ON WELCOME FUNCTION FOR BISHOP IN WAYANAD VIOLATE COVID NORMS GG TV

Covid19| വയനാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്  ബിഷപ്പിന് സ്വീകരണം നൽകിയതായി പരാതി 

കോവിഡ് പ്രേട്ടോക്കോൾ ലംഘിച്ചുവെന്നും അതുകൊണ്ട് സംഘടകരും ഉൾപ്പടെയുള്ളവർക്ക് എതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വയനാട് ബിഷപ്പ്

വയനാട് ബിഷപ്പ്

  • Share this:
    വയനാട് : വയനാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബിഷപ്പിന് സ്വീകരണം നൽകിയതായി പരാതി. മീനങ്ങാടി യാക്കോബായ ബിഷപ്പ് സക്കറിയാ മാർ പോളികാർപ്പോസിന് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി.

    കഴിഞ്ഞ ദിവസം രാത്രി മീനങ്ങാടി 54 ലെ  ബിഷപ്പ് ഹൗസിലാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബിഷപ്പിനെ സ്വീകരിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. എ.ഐ. വൈ എഫ് ജില്ലാ സെക്രട്ടറി വിനുഐസക്കാണ് പരാതി നൽകിയത്.

    മുളന്തുരുത്തി പള്ളി എറണാകുളം ജില്ലാ ഭരണകൂടം എറ്റെടുത്ത വിഷയത്തിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് പൊലീസ് നടപടി നേരിട്ട് തിരിച്ചെത്തിയ ബിഷപ്പിന് സഭയുടെ പ്രധാനപെട്ട ഭാരവാഹികൾ ഉൾപടെ സ്വീകരണം നൽകിയിരുന്നു.  ഇതിൽ  കോവിഡ് പ്രേട്ടോക്കോൾ ലംഘിച്ചുവെന്നും അതുകൊണ്ട് സംഘടകരും  ഉൾപ്പടെയുള്ളവർക്ക് എതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും വിനു ഐസക്ക് ആവശ്യപ്പെട്ടു.



    ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് വിനു ഐസക്ക് പരാതി നൽകിയത്.
    Published by:Gowthamy GG
    First published:
    )}