• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh | സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

Swapna Suresh | സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്നാണ് ആവശ്യം

  • Last Updated :
  • Share this:
    കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്(Swapna Suresh) ജോലി ചെയ്യുന്നസ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്ആര്‍ഡിഎസ്(HRDS) എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്നാണ് ആവശ്യം. കടവന്ത്രി സ്വദേശി സിപി ദിലീപ് നായരാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും പരാതി നല്‍കിയത്.

    ആര്‍എസ്എസ് നിയന്ത്രണമുള്ള സ്ഥാപനെമെന്ന ആക്ഷേപം എച്ച്ആര്‍ഡിഎസിനെതിരെ നേരത്തെ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്വപ്ന സുരേഷും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും വാര്‍ത്തകളില്‍ വീണ്ടും എത്തിയത്.

    Also Read-Swapna Suresh | 'പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക്'; ഷാജ് കിരൺ പറഞ്ഞത് പുറത്ത് വിട്ട് സ്വപ്ന സുരേഷ്

    അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്.

    രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ആരോപണങ്ങളെന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം. പുതിയ പരാതി ലഭിച്ചതോടെ സ്ഥാപനത്തിനെതിരായ നടപടിയിലേക്കു നീങ്ങാനാകും പൊലീസ് നീക്കം.

    Also Read-Swapna Suresh | 'വീണ്ടും തടവറയിലാക്കുമെന്ന് ഭീഷണിപ്പെടുത്തി'; വിവാദ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നാം ദിവസവും പ്രതിഷേധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
    Published by:Jayesh Krishnan
    First published: