നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Ration | വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

  Ration | വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

  രൂക്ഷഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയതോടെയായിരുന്നു അരി പരിശോധിച്ചത്.

  • Share this:
   വയനാട്: മാനന്തവാടിയില്‍(Mananthavady) റേഷനരിയില്‍(Ration Rice) ചത്ത പാമ്പിനെ(Snake) കണ്ടെത്തിയതായി പരാതി. മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. 15 ദിവസം മുന്‍പാണ് 50 കിലോ അരി കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്ന് വാങ്ങിയത്.

   രൂക്ഷഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയതോടെയായിരുന്നു അരി പരിശോധിച്ചത്. ദ്രവിച്ച നിലയിലായിരുന്നു പാമ്പിനെ അരിയില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റേഷന്‍ ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തി പരിശോധന നടത്തി.


   രണ്ടുദിവസമായി ഈ അരി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കഴിച്ചത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

   Also Read-അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത് ചന്ദനം മുറിക്കാനുള്ള ശ്രമത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് പേര്‍ അറസ്റ്റില്‍

   ബസിലെ പാട്ടും എയര്‍ ഹോണും; മോട്ടോര്‍ വാഹന വകുപ്പ് കർശന നടപടിയെടുക്കുമെന്ന് സൂചന

   സംസ്ഥാനത്തെ ബസുകളില്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന മ്യൂസിക് സിസ്റ്റം, ലൈറ്റ്, എയര്‍ ഹോണ്‍
   എന്നിവക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്(MVD).

   ഇത്തരം പരാതികള്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മാരുടെനേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനകള്‍ നടത്തും.

   നിയമ ലംഘനം കണ്ടെത്തിയാല്‍ 7500 രൂപ മുതല് പിഴ ഇടക്കുവാന്‍ സാധിക്കും. ബസുകളുടെ പര്‍മിറ്റ് റദ്ദ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുവാനും സാധിക്കും

   നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം  പരാതി നല്‍കാം.

   വാട്‌സ്ആപ് നമ്പര്‍ : 9188961290
   മെയില്‍ ഐ.ഡി: rtoe12mvd@kerala.gov.in
   Published by:Jayesh Krishnan
   First published:
   )}