• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരോഗ്യ സർവകലാശാല ഫുട്ബോൾ; ഡെന്റൽ കോളജിനെ തോൽപ്പിച്ച ആയൂര്‍വേദ കോളജിനെ മെഡിക്കൽ കോളേജ് മർദിച്ചതായി പരാതി

ആരോഗ്യ സർവകലാശാല ഫുട്ബോൾ; ഡെന്റൽ കോളജിനെ തോൽപ്പിച്ച ആയൂര്‍വേദ കോളജിനെ മെഡിക്കൽ കോളേജ് മർദിച്ചതായി പരാതി

ഫൈനൽ മത്സരശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ടീമംഗങ്ങൾ കൂട്ടത്തോടെ എത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ടീമംഗങ്ങളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റികളും പ്രതിഷേധം നടത്തിയിരുന്നു

  • Share this:
    ആലപ്പുഴ: ആരോഗ്യ സർവകലാശാലാ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിനിടെ തിരുവനന്തപുരം ആയുർവേദ കോളേജ് ടീമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ടീമംഗങ്ങൾ മർദിച്ചതായി പരാതി. നവംബർ ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്.

    ഫൈനൽ മത്സരശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ടീമംഗങ്ങൾ കൂട്ടത്തോടെ എത്തി മര്‍ദിക്കുകയായിരുന്നെന്ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് യൂണിയൻ ചെയർമാന്‍ വിശ്വനാഥ് ന്യൂസ്18നോട് പ്രതികരിച്ചു. ആയുർവേദ, ഡെന്‍റൽ കോളേജുകൾ തമ്മിലായിരുന്നു ഫൈനൽ മത്സരം നടന്നത്. മത്സരം സമനിലയിലായതോടെ ടൈബ്രേക്കറിൽ ഡെന്‍റൽ കോളേജ് ജയിച്ചിരുന്നു.

    Also Read-പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ മരവിപ്പിച്ചു

    എന്നാല്‍ മത്സരശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ടീമംഗങ്ങൾ ആയുർവേദ കോളേജ് ടീമംഗങ്ങൾ മർദിച്ചതായാണ് പരാതി. സെമി ഫൈനല്‍ മത്സരത്തിൽ തിരുവനന്തപുരം ആയുർവേദ കോളേജ് ആലപ്പുഴ മെഡിക്കൽ കോളേജ് ടീമിനെ പരാജയപ്പെടുത്തിയിരുന്നു.

    ആക്രമണത്തിൽ ഇരുപതോളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളെജ് ട്രോമാ ഐസിയുവില്‍ ചികിത്സയിലാണ്. സംഭവത്തിൽ ആയുര്‍വേദ കോളേജ് ടീം പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ഗോൾകീപ്പർ വസ്ത്രം അഴിച്ച് പ്രദർശനം നടത്തിയതായും പരാതിയിൽ പറയുന്നു.

    Also Read-മുൻ ഐജി സിബി മാത്യൂസിനെതിരെ സൂര്യനെല്ലിയിലെ ഇരയുടെ കുടുംബത്തിന്റെ പരാതി വനിതാ കമ്മീഷൻ സ്വീകരിച്ചു

    മർദിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യണമെന്നും ഫുട്ബോൾ ടീമിനെ ഡിബാർ ചെയ്യണമെന്നും ആയുർവേദ കോളേജ് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആയുർവേദ കോളെജ് ഫുട്ബോൾ ടീമിനെ മർദിച്ചതിൽ തിരുവനന്തപുരം ഗവ.ഡെന്‍റൽ കോളേജിലെയും ആയുർവേദ കോളെജിലെയും കോളേജ് യൂണിയനുകളും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റികളും പ്രതിഷേധം നടത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: