'വഴിയരികില്‍ കാട്ടാന കാണും'; ആദിവാസി യുവതിയെയും നവജാതശിശുവിനെയും വഴിയില്‍ ഇറക്കി വിട്ടു; പരാതി
'വഴിയരികില്‍ കാട്ടാന കാണും'; ആദിവാസി യുവതിയെയും നവജാതശിശുവിനെയും വഴിയില്‍ ഇറക്കി വിട്ടു; പരാതി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വിട്ട യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കാട്ടാന ഉണ്ടാകുമെന്ന് പറഞ്ഞ് ആദിവാസി യുവതിയെയും നവജാതശിശുവിനെയും(New Born Baby) ആംബുലന്‍സ് ഡ്രൈവര്‍(Ambulance Driver) വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വിട്ട യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി കുടുംബം അധികൃതര്‍ക്ക് പരാതി നല്കി. ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ മീനയെയാണ് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ ഇറക്കിവിട്ടത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇവര്‍ക്കൊപ്പം ചികിത്സയിലായിരുന്ന പ്ലാപ്പള്ളി വനത്തില്‍ താമസിക്കുന്ന മറ്റൊരു യുവതിയും ബുധനാഴ്ച ഡിസ്ചാര്‍ജ് ആയിരുന്നു. മീന പോകുന്ന ആംബുലന്‍സിലാണ് ഇവരെയും അയച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഇരുവരുമായി മുക്കൂട്ടുതറ വഴി രാത്രി പ്ലാപ്പള്ളിയില്‍ എത്തി.
മീനയ്ക്കൊപ്പം ഉണ്ടായിരുന്ന യുവതി പ്ലാപ്പള്ളിയില്‍ ഇറങ്ങി. പ്ലാപ്പള്ളി നിന്നു പത്തനംതിട്ടയിലേക്കു പോകുന്ന റൂട്ടില്‍ കാട്ടാന ഉള്ളതിനാല്‍ രാത്രി പോകാന്‍ കഴിയില്ലെന്നും പ്ലാപ്പള്ളിയില്‍ ഇറങ്ങാനും ഡ്രൈവര്‍ പറഞ്ഞതായി മീന പറയുന്നു.
വാഹനം ഇല്ലാതെ ഇരുവരും വഴിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞ പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകര്‍ ഇരുവരെയും ളാഹ മഞ്ഞത്തോട്ടില്‍ എത്തിച്ചു. തുടര്‍ന്ന് റാന്നി റേഞ്ച് ഓഫിസര്‍ ഇടപെട്ട് ഇവിടെ നിന്നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ രാത്രി തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് (message) അയച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്തിയ (Mattool Murder) സംഭവത്തില്‍ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂല്‍ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ മാട്ടൂലില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. പ്രതി സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിക്ക് ഹിഷാമിന്റെ സഹോദരന് മെസേജ് അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പപിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.
പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് ഹിഷാമിന്റെ സഹോദരനെ സാജിദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി രാത്രിയോടെ ഹിഷാമും മറ്റൊരു സഹോദരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സാജിദിന്റെ വീടിനടുത്ത് എത്തുകയായിരുന്നു.
ആദ്യം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് സാജിദ് കത്തി ഉപയോഗിച്ച് ഹിഷാമിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഹിഷാമിന്റെ സുഹൃത്ത് ഷക്കീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പഴയങ്ങാടി പൊലീസ് സാജിദിനെയും ബന്ധുവായ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പഴയങ്ങാടി പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.