• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാരത് ജോഡോ യാത്ര; കൊല്ലത്ത് സംഭാവന പോരെന്ന് പറ‍ഞ്ഞ് കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്ന് പരാതി

ഭാരത് ജോഡോ യാത്ര; കൊല്ലത്ത് സംഭാവന പോരെന്ന് പറ‍ഞ്ഞ് കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്ന് പരാതി

രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം

  • Last Updated :
  • Share this:
    കൊല്ലം: ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമിച്ചെന്ന് പരാതി. കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്‍റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങൾ വലിച്ചെറിഞ്ഞെന്നാണ് പരാതി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

    കൊല്ലത്തെ ഭാരത് ജോഡോ യാത്ര പര്യടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് സംഭാവന ചോദിച്ച് കോൺഗ്രസ് നേതാക്കൾ എത്തിയത്. രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം.പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് കടയുടമ പറഞ്ഞു.

    Also Read-സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്സ്പോട്ടുകൾ; പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഹോട്ട്‌സ്‌പോട്ട്  

    രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം.സംഭവത്തിൽ കടയുടമകൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകി.

    Also Read-'ഗുണനിലവാരത്തെ ബാധിക്കും'; യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമാവില്ലെന്ന് കേന്ദ്രം

    എന്നാല്‍ സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിളക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‌റ് സംഭവത്തില്‍ പ്രതികരിച്ചു.
    Published by:Jayesh Krishnan
    First published: