തൊടുപുഴയിൽ ഹൃദ്രോഗിയെ ഡിവൈഎസ്പി മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തതായി പരാതി. മലങ്കര സ്വദേശി മുരളീധരനെ മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞെന്നുമാണ് പരാതി. പരിക്കേറ്റ മുരളീധരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുരളീധരനെ ഡിവൈഎസ്പി മർദ്ദിച്ചത് താന്‍ കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന സന്തോഷ് എന്നയാള്‍ പറഞ്ഞു.
അതേസമയം, മുരളീധരനെ ഉപദ്രവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി മധു ബാബു പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ എസ്എൻഡിപി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കുന്നതിനാണ് മലങ്കര സ്വദേശി മുരളീധരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.